Monday, December 5, 2022

HomeAmericaമനുഷ്യരെ കൊല്ലാനും റോബോട്ടുകള്‍; അനുമതി തേടി സാന്‍ഫ്രാന്‍സിസ്‌കോ പോലീസ്

മനുഷ്യരെ കൊല്ലാനും റോബോട്ടുകള്‍; അനുമതി തേടി സാന്‍ഫ്രാന്‍സിസ്‌കോ പോലീസ്

spot_img
spot_img

സാന്‍ഫ്രാന്‍സിസ്‌കോ : മനുഷ്യരെ കൊല്ലാന്‍ വേണ്ടി റോബോട്ടുകളെ ഉപയോഗിക്കാന്‍ അനുമതി തേടി സാന്‍ഫ്രാന്‍സിസ്‌കോ പോലീസ്.

കൊടും കുറ്റവാളികളെ റോബോട്ടുകളെക്കൊണ്ട് കൊലപ്പെടുത്താനുള്ള അനുമതിയാണ് പോലീസ് വകുപ്പ് തേടുന്നത്.

കുറ്റവാളികളുമായുള്ള ഏറ്റുമുട്ടലില്‍ പൊതുജനങ്ങള്‍ക്കും പോലീസിനും ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് ഇവിടെ ലീതല്‍ ഓട്ടോണോമസ് വെപ്പണ്‍ സിസ്റ്റം സേനയുടെ ഭാഗമാക്കാനൊരുങ്ങുന്നത്. പോലീസ് സേന നിര്‍ദ്ദേശിച്ച ഈ നയം റൂള്‍സ് കമ്മിറ്റി ഏകകണ്ഠമായി പാസാക്കി. ഇനി ഈ മാസം 29 ന് അവലോകനവും വോട്ടെടുപ്പും നടത്താനാണ് തീരുമാനം.

നിലവില്‍ സാന്‍ഫ്രാന്‍സിസ്‌കോ പോലീസ് ഡിപ്പാര്‍ട്മെന്‍റില്‍ 17 റോബോട്ടുകളുണ്ട്. ബോംബ് ഭീഷണിയുള്ള സ്ഥലങ്ങളില്‍ എത്തുന്നതിനും പോലീസിന് സാധിക്കാത്ത സ്ഥലങ്ങളില്‍ പരിശോധന നടത്തുന്നതിനുമാണ് ഇത്രയും നാള്‍ ഇത് ഉപയോഗിച്ചിരുന്നത്. മനുഷ്യര്‍ക്ക് ബുദ്ധിമുട്ടാകുന്ന തരത്തില്‍ ഇതുവരെ റോബോട്ടുകളെ ഉപയോഗിച്ചിട്ടില്ല.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments