Friday, June 13, 2025

HomeAmericaകഷ്ടതകളിൽ പ്രത്യാശയും,പ്രതീക്ഷയും വാഗ്ദാനം നൽകുന്നവനാണ് ദൈവം: റവ ഷെറിൻ ടോം മാത്യു

കഷ്ടതകളിൽ പ്രത്യാശയും,പ്രതീക്ഷയും വാഗ്ദാനം നൽകുന്നവനാണ് ദൈവം: റവ ഷെറിൻ ടോം മാത്യു

spot_img
spot_img

പി..പി ചെറിയാൻ

ബാൾട്ടിമോർ : ജീവിതത്തിൽ അനുഭവിക്കേണ്ടിവരുന്ന കഷ്ടതകളുടെയും നിരാശകളുടെയും മദ്ധ്യേ തളർന്നു പോകുന്നു എന്ന തോന്നുമ്പോൾ നമ്മെ കൈ വിടാതെ മാറോടു ചേർത്തണകുകയും ജീവിതത്തിനു പുത്തൻ പ്രതീക്ഷയും പ്രത്യാശയും നൽകി മുന്നോട്ടു നയിക്കുന്നവനാണ് നാം വിശ്വസിക്കുന്ന ദൈവമെന്ന യാഥാർഥ്യം വിസ്മരിക്കരുതെന്നു റവ ഷെറിൻ ടോം ഉദ്ബോധിപ്പിച്ചു.

494-മത് രാജ്യാന്തര പ്രെയര്‍ലൈന്‍ ഒക്ടോബർ 31ചൊവാഴ്ച വൈകിട്ട് സംഘടിപ്പിച്ച യോഗത്തില്‍ യെശയാവു നാല്പതാം അദ്ധ്യായത്തിലെ “അവൻ ക്ഷീണിച്ചിരിക്കുന്നവനു ശക്തി നല്കുന്നു; ബലമില്ലാത്തവനു ബലം വർധിപ്പിക്കുന്നു. ബാല്യക്കാർ ക്ഷീണിച്ചു തളർന്നുപോകും; യൗവനക്കാരും ഇടറിവീഴും.എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും; അവർ കഴുകന്മാരെപ്പോലെ ചിറക് അടിച്ചു കയറും; അവർ തളർന്നുപോകാതെ ഓടുകയും ക്ഷീണിച്ചുപോകാതെ നടക്കുകയും ചെയ്യും” തുട്ങ്ങിയ വാക്യങ്ങളെ അപഗ്രഥിച്ചു മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു ബാൾട്ടിമോർ മാർത്തോമാ ഇടവക വികാരി റവ ഷെറിൻ. .ഈ തിരിച്ചറിവാണ് നിരാശയുടെ അഗാധ ഗർത്തത്തിൽ നിപതിച്ച യെശയ്യാ പ്രവാചകൻറെ ജീവിതത്തെ ധീരതയോടെ മുന്നോട്ട് നയിക്കുന്നതിന് ഇടയാക്കിയതെന്നും അച്ചൻ പറഞ്ഞു.

ബാൾട്ടിമോറിൽ നിന്നുള്ള സാമുവേൽ തോമസ് (തങ്കച്ചൻ ) പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിക്കുകയും, മുഖ്യതിഥി ഷെറിൻ അച്ചനെ പരിചയപ്പെടുത്തുകയും ചെയ്തു. ആനി ചാക്കോ നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. വിവാഹ വാര്‍ഷീകവും ജന്മദിനവും ആഘോഷിച്ചവരെ സി. വി. സാമുവേല്‍ അനുമോദിച്ചു.

ടെന്നിസിയിൽ നിന്നുള്ള അലക്സ് തോമസ് മദ്ധ്യസ്ഥ പ്രാര്‍ത്ഥനയ്ക്കു നേതൃത്വം നല്‍കി.ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി .ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments