Thursday, June 12, 2025

HomeAmericaകേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാൻജ്) അമേരിക്കൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാൻജ്) അമേരിക്കൻ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് പ്രഖ്യാപിച്ചു

spot_img
spot_img

ജോസഫ് ഇടിക്കുള.

ന്യൂ ജേഴ്സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളില്‍ ഒന്നായ കേരള അസോസിയേഷന്‍ ഓഫ് ന്യൂ ജേഴ്സി (കാൻജ്) 2023 വർഷത്തെ സ്കോളർഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചു.

കാൻജ് ചാരിറ്റി വിഭാഗമായ കാൻജ് കെയേഴ്സസ് ആണ് ഈ വർഷവും അമേരിക്കൻ വിദ്യാർത്ഥികളുടെ പഠനാവശ്യങ്ങൾക്ക് ഒരു സഹായഹസ്തവുമായി മുന്നോട്ട് വന്നിരിക്കുന്നത്.

ആയിരം ഡോളർ ($1,000.00) വീതം ആകെ $ 13000.00 ഡോളറാണ് ഇത്തവണ അർഹതപ്പെട്ട പതിമൂന്നു വിദ്യാർഥികൾക്കായി പ്രസിഡന്റ് വിജേഷ് കാരാട്ടിന്റെ നേതൃത്വത്തിലുള്ള കമ്മറ്റി നൽകുവാൻ തീരുമാനിച്ചിരിക്കുന്നത്, നോർത്ത് അമരിക്കയിലെ മലയാളി സംഘടനകൾക്ക് മാതൃകയാവുന്നു ഈ സ്കോളർഷിപ്പ് പ്രോഗ്രാമിലേക്കുള്ള തുക ഇനിയുമുയർന്നേക്കാമെന്ന് പ്രസിഡന്റ് വിജേഷ് കാരാട്ട് പ്രത്യാശ പ്രകടിപ്പിച്ചു.

2022 കാലഘട്ടത്തിൽ മുൻ പ്രസിഡന്റ് ജോസഫ് ഇടിക്കുളയുടെ നേതൃത്വത്തിലുള്ള കമ്മറ്റി ആയിരം ഡോളർ വീതം അഞ്ചു വിദ്യാർഥികൾക്ക് അയ്യായിരം ഡോളർ സ്കോളർഷിപ് നൽകിയിരുന്നു,

ഈ സ്കോളർഷിപ്പ് പ്രോഗ്രാം യു‌എസ്‌ എ യിൽ താമസിക്കുന്ന മലയാളി വംശജരായ 12-ാം ക്ലാസ്, കോളേജ് ഫ്രഷ്‌മാൻ അല്ലെങ്കിൽ കോളേജ് രണ്ടാം വർഷ വിദ്യാർത്ഥികളോ ആണ് അർഹരായവർ, ആപ്ലിക്കേഷനും കൂടുതൽ വിവരങ്ങൾക്കും KANJ.ORG സന്ദർശിക്കുകയോ വിജേഷ് കാരാട്ട് – (540) 604-6287, സോഫിയ മാത്യു -1 (848) 391-8460, വിജയ് കെ പുത്തൻവീട്ടിൽ – (732) 789-3032
ബൈജു വർഗീസ് – (914) 349-1559, ജോർജി സാമുവേൽ – 201 359 7289 എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യുക,
അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 15, 2023

ഈ അവാർഡ് ഏറ്റവും അർഹരായ വിദ്യാർഥികൾക്ക് ലഭിക്കുന്നതിന് ഈ വാർത്ത പരമാവധി ആളുകളിലേക്ക് എത്തിക്കണമെന്ന് അവാർഡ് കമ്മറ്റിക്ക് വേണ്ടി ജോര്‍ജി സാമുവല്‍ അറിയിച്ചു, അപേക്ഷിക്കാനുള്ള അവസാന തീയതി: നവംബർ 15, 2023,

കാൻജിന്റെ എല്ലാ പ്രവർത്തനങ്ങളിലും കൂടെയുള്ള എല്ലാവർക്കും പ്രസിഡന്റ് വിജേഷ് കാരാട്ട്, സെക്രട്ടറി സോഫിയ മാത്യു, ട്രഷറര്‍ വിജയ് പുത്തന്‍വീട്ടില്‍, വൈസ് പ്രസിഡന്റ് ബൈജൂ വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി ടോം നെറ്റിക്കാടന്‍, ജോയിന്റ് ട്രഷറര്‍ നിര്‍മല്‍ മുകുന്ദന്‍, ഖുര്‍ഷിദ് ബഷീര്‍, (കള്‍ച്ചറല്‍ അഫയേഴ്‌സ്), ദയ ശ്യാം നെറ്റിക്കാടന്‍ (മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍), ജോര്‍ജി സാമുവല്‍ ( ചാരിറ്റി അഫയേഴ്‌സ്), ടോം വര്ഗീസ് (പബ്ലിക് ആന്‍ഡ് സോഷ്യല്‍ അഫയേഴ്‌സ്), റോബര്‍ട്ട് ആന്റണി ( യൂത്ത് അഫയേഴ്‌സ്), എക്‌സ് ഒഫീഷ്യല്‍ ജോസഫ് ഇടിക്കുള തുടങ്ങിയവര്‍ നന്ദി അറിയിച്ചു.

വിവരങ്ങള്‍ക്ക് കടപ്പാട് ബൈജു വര്‍ഗീസ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments