Friday, June 13, 2025

HomeAmericaമിഷൻ ലീഗ് ചിക്കാഗോ രൂപതാ വാർഷികത്തിന് ഒരുക്കങ്ങളായി

മിഷൻ ലീഗ് ചിക്കാഗോ രൂപതാ വാർഷികത്തിന് ഒരുക്കങ്ങളായി

spot_img
spot_img

സിജോയ് പറപ്പള്ളില്‍

ബാൾട്ടിമോർ: നവംബർ 12 ഞായറാഴ്ച സംഘടിപ്പിക്കുന്ന ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതയുടെ ഒന്നാം വാർഷികത്തിന് ഒരുക്കങ്ങളായി. മേരിലാൻഡ് സംസ്ഥാനത്തുള്ള ബാൾട്ടിമോർ സെന്റ് അൽഫോൻസാ സിറോ-മലബാർ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.

രാവിലെ മിഷൻ ലീഗ് അംഗങ്ങൾക്കായി നടക്കുന്ന സെമിനാറിൽ രൂപതാ ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ ക്‌ളാസ്സുകൾ നയിക്കും. മിഷൻ ലീഗ് ബാൾട്ടിമോർ യുണിറ്റ് ഓർഗനൈസർ ബിനു സെബാസ്റ്റിൻ സ്വാഗതവും യുണിറ്റ് സെക്രട്ടറി കിരൺ ചാവറ നന്ദിയും പറയും.

തുടർന്ന് നടക്കുന്ന വിശുദ്ധ കുർബാനയിൽ ചിക്കാഗോ രൂപതാ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിക്കും. പൊതു സമ്മേളനത്തിൽ ചെറുപുഷ്പ മിഷൻ ലീഗ് ചിക്കാഗോ രൂപതാ പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളിൽ അധ്യക്ഷത വഹിക്കും. ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് രൂപതാ ജനറൽ സെക്രട്ടറി ടിസൺ തോമസ് വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ബാൾട്ടിമോർ ഇടവക വികാരി ഫാ. വിൽ‌സൺ ആന്റണി, ബാൾട്ടിമോർ യൂണിറ്റ് പ്രസിഡന്റ് ഏബി ബേസിൽ എന്നിവർ ആശംസകൾ അർപ്പിക്കും. പൊതു സമ്മേളനത്തിന് മിഷൻ ലീഗ് രൂപതാ ഡയറക്ടർ റവ. ഡോ. ജോർജ് ദാനവേലിൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി സോഫിയ മാത്യു നന്ദിയും പറയും.

ബാൾട്ടിമോർ ഇടവക വികാരി ഫാ. വിൽ‌സൺ ആന്റണി, ട്രസ്റ്റിമാരായ ബാബു പ്ലാത്തോട്ടത്തിൽ, ജോവി വല്ലമറ്റം, തോമസ് വർഗീസ്, ഷെൽവിൻ ഷാജൻ, മതബോധന സ്കൂൾ പ്രിൻസിപ്പൽ സോളി എബ്രാഹം , മിഷൻ ലീഗ് യുണിറ്റ് ഓർഗനൈസർമാരായ ബിനു സെബാസ്റ്റിൻ, ജിനിതാ ജോമി എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പരിപാടികളുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments