Friday, June 13, 2025

HomeAmericaസെ. മേരീസ് ദൈവാലയത്തിൽ സകല വിശുദ്ധരുടെ തിരുനാൾ ആചരിച്ചു

സെ. മേരീസ് ദൈവാലയത്തിൽ സകല വിശുദ്ധരുടെ തിരുനാൾ ആചരിച്ചു

spot_img
spot_img

സ്റ്റീഫൻ ചൊള്ളമ്പേൽ

ചിക്കാഗോ: മോർട്ടൺഗ്രോവ് സെ. മേരീസ് ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ സകല വിശുദ്ധരുടെ തിരുനാൾ മതബോധന സ്കൂളിൻറെ ആഭിമുഖ്യത്തിൽ നവംബർ 5 ഞായറാഴ്ച സമുചിതമായി ആചരിച്ചു. അന്നേദിവസം നൂറുകണക്കിന് കുട്ടികൾ സകലവിശുദ്ധരെയുംഅനുസ്മരിക്കുന്ന വേഷവിധാനത്തോടെ ദൈവാലയത്തിൽ എത്തിച്ചേർന്നു.

മതബോധന ക്ലാസുകളിൽ വിശുദ്ധരെ കുറിച്ചുള്ള പഠനങ്ങൾക്കു ശേഷം കുട്ടി വിശുദ്ധർ അണിനിരന്ന പരേഡ് സ്കൂളിൽനിന്നും ദൈവാലയത്തിലേക്ക് നടത്തപ്പെട്ടു. പരേഡിന്റെ സമാപനത്തിൽ വിശുദ്ധരുടെ ജീവിത മാതൃക തങ്ങളുടെ ജീവിതത്തിൽ പ്രാവർത്തികമാക്കാമെന്ന് ഉച്ചരിച്ചുകൊണ്ട് കുട്ടികൾ പ്രതിജ്ഞയെടുത്തു.

തുടർന്ന് കുട്ടികൾക്കായി വിശുദ്ധ കുർബാനയും മുട്ടായി വിതരണവും നടത്തപ്പെട്ടു. മത അധ്യാപകരും, സിസ്റ്റേഴ്സും, പള്ളി കമ്മിറ്റി അംഗങ്ങളും ചടങ്ങുകളുടെ സുഗമമായ ക്രമീകരണങ്ങൾക്ക് വേണ്ട നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments