Thursday, June 12, 2025

HomeAmericaന്യൂയോർക്കിൽ ആദ്യ തലമുറയിലെ മലയാളി പെന്തക്കോസ്തുകാരെ ആദരിക്കുന്ന ചടങ്ങ് നവം:12 -ന്‌, മുഖ്യാതിഥി എംഎൽഎ ദലീമ...

ന്യൂയോർക്കിൽ ആദ്യ തലമുറയിലെ മലയാളി പെന്തക്കോസ്തുകാരെ ആദരിക്കുന്ന ചടങ്ങ് നവം:12 -ന്‌, മുഖ്യാതിഥി എംഎൽഎ ദലീമ ജോജോ

spot_img
spot_img

പി.പി ചെറിയാൻ

ന്യൂയോർക് : അമേരിക്കയിലേക്ക് കുടിയേറിയ ആദ്യ തലമുറക്കാരായ മലയാളി പെന്തക്കോസ്തുകാരെ കേരള പെന്തക്കോസ്റ്റൽ റൈറ്റേഴ്സ് ഫോറം ന്യൂയോർക്ക് ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ ആദരിക്കുന്നു .

നവംബർ 12 ഞായർ വൈകിട്ട് ആറരയ്ക്ക് എല്മണ്ട് ശാലേം പെന്തകോസ്ത് ടാബർനാക്കിൽ നടക്കുന്ന സമ്മേളനത്തിൽ 1970 ന് മുൻപായി കുടിയേറി സമൂഹത്തിന് വിലപ്പെട്ട സംഭാവനകൾ നൽകിയ വരും നിര്യാത രായവരുടെ കുടുംബാംഗങ്ങളും ആദരവും ഫലകങ്ങളും ഏറ്റുവാങ്ങും.

അരൂർ എംഎൽഎ ദലീമ ജോജോ,ന്യൂയോർക് നാസാ കൗണ്ടി കൗൺസിലർ കാരി സ്ലോഗസ് എന്നിവർ മുഖ്യാതിഥികളായിരിക്കും .സഭ സാമൂഹ്യ നേതാക്കൾ പങ്കെടുക്കും. ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡണ്ട് സജി തട്ടയിൽ വൈസ് പ്രസിഡണ്ട് ഡോ: ജോമോൻ ജോർജ് സെക്രട്ടറി ജോസ് ബേബി എന്നിവർ നേതൃത്വം നൽകും ..
കൂടുതൽ വിവരങ്ങൾക്കു സ്റ്റാൻലി ജോർജ്,ന്യൂയോർക് 215 552 6668.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments