(പി ഡി ജോർജ് നടവയൽ)
ഫിലഡൽഫിയ: ട്രിനിറ്റികെയർ പ്രൈമറി കെയറിൻ്റെ ആഭിമുഖ്യത്തിൽ സെൻ്റ് മേരീസ് ക്നാനായ ചർച്ചിൽ മെഡിക്കൽ ക്യാമ്പ് നടത്തി. ഹെൽത്കെയർ ചെക് അപ്സ്, ബ്ളഡ് പ്രഷർ, ബ്ളഡ് ഷുഗർ സ്ക്രീനിങ്, ഫ്ളൂ വാക്സിനേഷൻ, കോവിഡ് വാക്സിനേഷൻ, ബോഡി മാസ്സ് ഇൻഡക്സ് സ്ക്രീനിങ് എന്നിങ്ങനെ വിവിധ പരിശോധനാ ചികിത്സാ സേവനങ്ങളാണ് നൽകിയത്.

സെൻ്റ് മേരീസ് ക്നാനായ ചർച്ച് വികാർ ഫാ. റെനി ഏബ്രഹാം, ചർച്ച് സെക്രട്ടറി റെനി എറനയ്ക്കൽ, ട്രസ്റ്റി ലിജു ഏബ്രഹാം എന്നിവർ നേതൃത്വം നൽകി. ട്രിനിറ്റി കെയറിലെ കെയർ പ്രൊവൈഡർമാരായ ബ്രിജിറ്റ് പാറപ്പുറത്ത്, ഷീബാ ലിയൊ, പ്രാക്ടീസ് മാനേജർമാരായ ടിജു തോമസ്, നിക്കോൾ മാത്യൂ എന്നിവർ ഹെൽത്ത് സർവീസ് സേവനം നിർവഹിച്ചു.

ട്രിനിറ്റികെയറിൻ്റെ മെഡിക്കൽ ക്യാമ്പ് ഏറെ ഉപകാരപ്രദമായിരുന്നതിനാൽ നവംബർ 19 ഞായറാഴ്ച്ച് രാവിലെ 11:30 മുതൽ ഇതേ മെഡിക്കൽ ക്യാമ്പ് വീണ്ടും സെൻ്റ് മേരീസ് ക്നാനായ ചർച്ചിൽ നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചർച്ച് അഡ്രസ്സ്: 701 Byberry Rd, Philadelphia, PA 19116.