Tuesday, January 21, 2025

HomeAmericaവത്തിക്കാനില്‍ ശിവഗിരി മഠത്തിന്റെ സര്‍വ്വമത സമ്മേളനം: മാര്‍പ്പാപ്പ ആശിര്‍വദിക്കും

വത്തിക്കാനില്‍ ശിവഗിരി മഠത്തിന്റെ സര്‍വ്വമത സമ്മേളനം: മാര്‍പ്പാപ്പ ആശിര്‍വദിക്കും

spot_img
spot_img
വത്തിക്കാന്‍ സിറ്റി: ശ്രീനാരായണ ഗുരുദേവന്‍ ആലുവയില്‍ സംഘടിപ്പിച്ച സര്‍വ്വമത മഹാസമ്മേളനത്തിന്റെ ശതാബ്ദി പ്രമാണിച്ച്, നവംബര്‍ 29,30, ഡിസംബര്‍ 1ന് വത്തിക്കാനില്‍ ലോകമതപാര്‍ലമെന്റ് നടക്കുc. കിസ്തുദേവന്റെ ചൈതന്യം നിറഞ്ഞ വത്തിക്കാനില്‍ നടക്കുന്ന സമ്മേളനത്തില്‍, വിവിധ മതങ്ങളുടെ പ്രതിനിധികള്‍ പങ്കുചേരും. ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനത്തിന്റെ വെളിച്ചത്തില്‍, മതസമന്വയവും സഖ്യവും പ്രചരിപ്പിക്കുകയാണ് സംഗമത്തിന്റെ ലക്ഷ്യം.
ഭാരതത്തിനു പുറമെ ഇറ്റലി, ബഹറിന്‍, ഇന്‍ഡോനേഷ്യ, അയര്‍ലന്റ്, ദുബായ്, അബുദാബി, ഗള്‍ഫ് രാജ്യങ്ങള്‍ ഇംഗ്ലണ്ട്, അമേരിക്ക, തുടങ്ങിയ പതിനഞ്ചോളം രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഫാര്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ ആശീര്‍വദിക്കും. കര്‍ദ്ദിനാള്‍ മിഖ്വേല്‍ ആംഗല്‍ അയുസോ ക്വിസോട്ട് സമ്മേളനം ഉദ്ഘാടനം ചെയ്യും. ദൈവദശകം ഇററാലിയന്‍ ഭാഷയിലേക്ക് തര്‍ജ്ജിമ ചെയ്തത് ആലാപനം ചെയ്തുകൊണ്ടാണ് സമ്മേളനം ആരംഭിക്കുന്നത്. ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി ഗുരുവിന്റെ മതസമന്വയത്തെക്കുറിച്ച് പ്രസംഗിക്കും.
സച്ചിദാനന്ദ സ്വാമി തയ്യാറാക്കിയ സര്‍വ്വമതസമ്മേളനം എന്നഗ്രന്ഥം ഇറ്റാലിയന്‍ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തത് (സബ്രീന ലത്തീഫ്) ഗുരുവും ലോകസമാധാനവും ഇംഗ്ലീഷ് വിവര്‍ത്തനം (വേണു, തിരുവനന്തപുരം) എന്നീ ഗ്രന്ഥങ്ങള്‍ യോഗത്തില്‍ പ്രകാശനം ചെയ്യും. പാണക്കാട് സാദിഖ്അലി തങ്ങള്‍, കര്‍ണ്ണാടക സ്പീക്കര്‍ യു.ടി. ഖാദര്‍, ഫാ. ഡേവിഡ് ചിറമേല്‍, രജ്ജിത്സിംഗ് പഞ്ചാബ്, എ.വി. അനൂപ് മെഡിമിക്‌സ്, കെ. മുരളീധരന്‍ മുരളിയ, ഡോ. സി.കെ.രവി, ഗോപുനന്ദിലത്ത്, മണപ്പുറം നന്ദകുമാര്‍, ഫൈസല്‍ഖാന്‍ നിംസ് തുടങ്ങിയവര്‍ പ്രസംഗിക്കും. റോമിലെ ജോര്‍ജിയന്‍ യൂണിവേഴ്‌സിറ്റി, ഇന്റര്‍ ഫെയ്‌സ് ഡയലോഗിന്റെ അധ്യക്ഷന്‍ റവ.ഫാദര്‍ മിഥിന്‍ ജെ. ഫ്രാന്‍സിസ്, മോഡറേറ്ററായി നടത്തുന്ന മതസംഗമത്തില്‍ ഹൈന്ദവ, െ്രെകസ്തവ ഇസ്ലാം, ജൂതപ്രതിനിധികള്‍ സംബന്ധിക്കും.
ശ്രീനാരായണ ദര്‍ശനവും ലോകസമാധാനവും എന്ന വിഷയത്തെ അധികരിച്ച് സച്ചിദാനന്ദ സ്വാമി പ്രഭാഷണം നടത്തും. ശുഭാംഗാനന്ദ സ്വാമി, ഋതംഭരാനന്ദ സ്വാമി, ധര്‍മ്മചൈതന്യസ്വാമികള്‍, ശ്രീമത് അസംഗാനന്ദഗിരി വീരേശ്വരാനന്ദ , ഹംസതീര്‍ത്ഥ, സ്വാമിനി ആര്യനന്ദാദേവി തുടങ്ങിയവര്‍ ശിവഗിരി മഠത്തെ പ്രതിനിധീകരിച്ച് സംസാരിക്കും.
വൈദികവൃത്തിയില്‍ നിന്ന് മെത്രാപ്പൊലീത്ത ആകാതെ നേരിട്ട് കര്‍ദ്ദിനാളാകുവാന്‍ ഭാഗ്യം ലഭിച്ച ഫാ. മോന്‍ ജോര്‍ജ് ജേക്കബ് പൂവക്കാടിന്റെ നേതൃത്വത്തില്‍ കെ.ജി. ബാബുരാജന്‍ ബഹറിന്‍, (ചെയര്‍മാന്‍) ചാണ്ടിഉമ്മന്‍ എം.എല്‍.എ., ജനറല്‍ കണ്‍വീനര്‍, സ്വാമി വീരേശ്വരാനന്ദ (സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സര്‍വ്വമതസമ്മേളനം വത്തിക്കാനില്‍ സംഘടിപ്പിക്കുന്നത്.
. എം.എല്‍.എ മാരായ സനീഷ്‌കുമാര്‍, സജീവ് ജോസഫ്, പി.വി. ശ്രീനിജന്‍, ഇനിഗോസ്, ഇരുദയദാസ് തുടങ്ങിയവരും പങ്കെടുക്കുന്നുണ്ട്. ഫാ. കോശി ജോര്‍ജ്ജ് വരിഞ്ഞവിള, ഫാ. തോമസ് കുര്യന്‍ മരോട്ടിപ്പറമ്പില്‍, ഫാ. ഡേവിസ് ചിറമേല്‍ തുടങ്ങിയ വൈദികന്‍മാരും പങ്കെടുക്കും. കെ മുരളീധരന്‍ (അബുദാബി) ഡോ. സുധാകരന്‍ ദുബായ്, സുരേഷ്‌കുമാര്‍ മധുസൂദനന്‍ മുംബൈ, ശ്യാം പനയിക്കല്‍ പ്രഭു, ഡോ. സിദ്ദിഖ് അഹമ്മദ്, രാജന്‍ അമ്പലത്തറ, ഡോ. പി. ജെ. അജയന്‍, ഡോ. കെ. സുധാകരന്‍, അഡ്വ. വി.കെ. മുഹമ്മദ്, ദിനേശ് ബാബു, ഡോ. ഷിറാസ് ബാവ, ബിജു പാലയ്ക്കല്‍, ഇ.എം. നജീബ് വാഴപ്പിള്ളില്‍, ജോസഫ് മാത്യു, ഷിഹാബുദ്ദീന്‍ കരിയത്ത്, പി ശ്രീകുമാര്‍, അനില്‍ തടാലില്‍, ഡോ.എസ്.എസ്.ലാല്‍, ബെന്നി ഇന്‍ഡോനേഷ്യ, ദുബായ് പോലീസ് മേജര്‍ ഒമര്‍ അല്‍ മര്‍സൂക്വി, ജോജി ചാലക്കുടി തുടങ്ങി 150 ഓളം പ്രതിനിധികള്‍ സമ്മേളനങ്ങളില്‍ പങ്കെടുക്കുന്നുണ്ട്.
29 ന് വൈകുന്നേരം മതസമന്വയവും മതസൗഹാര്‍ദ്ധവും ഊട്ടി ഉറപ്പിച്ചുകൊണ്ടുള്ള സ്‌നേഹവിരുന്ന്. 30 ന് നടക്കുന്ന സമ്മേളനത്തില്‍ മാര്‍പാപ്പ ആശിര്‍വദിച്ചു സംസാരിക്കും. വത്തിക്കാനിലെ വിവിധ മടങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കും. ഡിസംബര്‍ 1ാം തീയതി ഇറ്റലിയിലെ ജനപ്രതിനിധികള്‍ പങ്കെടുക്കുന്ന സമ്മേളനം എന്നിവയാണ് മുഖ്യപരിപാടികള്‍.
spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments