മിഷിഗണ്‍: യുഎസിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടു. ഒരു അധ്യാപകന്‍ ഉള്‍പ്പെടെ എട്ടുപേര്‍ക്ക് പരുക്കേറ്റു.
മിഷിഗനിലെ ഓക്‌സ്ഫഡ് ഹൈസ്‌കൂളിലാണ് വെടിവയ്പ് നടന്നത്.15 വയസ്സുകാരനായ അക്രമിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
പ്രതിയില്‍നിന്ന് ആക്രമണത്തിന് ഉപയോഗിച്ച തോക്കും കണ്ടെടുത്തിട്ടുണ്ട്. പ്രത്യേകിച്ച് പ്രകോപനമില്ലാതെയായിരുന്നു ആക്രമണമെന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. ചോദ്യം ചെയ്യലിനോട് പ്രതി സഹകരിക്കാത്തത് അന്വേഷണത്തിന് തടസ്സമാകുന്നുണ്ട്.