Sunday, July 14, 2024

HomeAmericaറോഷിൻ പ്ളാമൂട്ടിൽ എസ്എംസിസി ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ്

റോഷിൻ പ്ളാമൂട്ടിൽ എസ്എംസിസി ഫിലഡൽഫിയാ ചാപ്റ്റർ പ്രസിഡൻ്റ്

spot_img
spot_img

(പി ഡി ജോർജ് നടവയൽ)

ഫിലഡൽഫിയ: എസ്എംസിസി ഫിലഡൽഫിയാ ചാപ്റ്ററിന് റോഷിൻ പ്ളാമൂട്ടിൽ പ്രസിഡൻ്റായി പുതിയ ഭരണ സമിതിയെ തിരഞ്ഞെടുത്തു. ജോജോ കോട്ടൂർ (വൈസ് പ്രസിഡൻ്റ്), കുരുവിള ജയിംസ് (സെക്റട്ടറി), ജോസഫ് ചെറിയാൻ (ജോയിൻ്റ് സെക്റട്ടറി), സിബിച്ചൻ മുക്കാടൻ (ടഷറാർ), സാലീ ജോസഫ് ( ജോയിൻ്റ് ട്രഷറാർ), ഡോ. ജയിംസ് കുറിച്ചി (സ്ഥാപക ലീഡർ), ജോർജ് മാത്യൂ (സ്ഥാപക ലീഡറർ), ഷാജി മിറ്റത്താനി (മുൻ പ്രസിഡൻ്റ്),ജോർജ് വി ജോർജ് (മുൻ പ്രസിഡൻ്റ്), ജോർജ് നടവയൽ, ജിമ്മീ ചാക്കോ, ജോർജ് പനയ്ക്കൽ, ജൈബീ ജോർജ്(ഏക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ).

ഫിലഡൽഫിയാ സെൻ്റ് തോമസ് സീറോ മലബാർ കാത്തലിക് ഫൊറോനാപ്പള്ളിയുടെ മുന്നോടിയായിരുന്ന ഫിലഡൽഫിയാ ഇന്ത്യൻ കാത്തലിക് മിഷൻ, ഫിലഡൽഫിയാ കാത്തലിക് ആർച് ഡയോസിസിൻ്റെ നേതൃത്വത്തിൽ ആരഭിച്ച 1983 മുതൽ, തുടർച്ചയായ ആറു വർഷക്കാലവും മറ്റു ഘട്ടങ്ങളിലും ഫിലഡൽഫിയാ ഇന്ത്യൻ കാത്തലിക് മിഷൻ ഡയറക്ടർ എന്ന നിലയിലും, ആത്‌മീയ ഗുരു എന്ന പ്രകാരവും മീഡിയാ സ്പെഷ്യലിസ്റ്റായും സ്തുത്യർഹമായ സേവനം നിർവഹിച്ച റവ. ഡോ. ജോൺ ഇടപ്പിള്ളിയുടെ നിര്യാണത്തിൽ എസ് എം സിസി അനുശോചനം രേഖപ്പെടുത്തി. എസ് എം സിസി സ്ഥാപക ലീഡർ ജോർജ് മാത്യൂ അനുശോചന പ്രമേയം അവതരിപ്പിച്ചു.

ഫിലഡൽഫിയാ സെൻ്റ് തോമസ് സീറോ മലബാർ ഫൊറോനാ കത്തോലിക്കാപ്പള്ളി വികാരി ഫാ. കുര്യാക്കോസ് കുമ്പക്കീൽ യോഗത്തിന് നേതൃത്വം നൽകി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments