Sunday, July 14, 2024

HomeAmericaവിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു

വിശ്വസുന്ദരി പട്ടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമാ അനുമോദിച്ചു

spot_img
spot_img

സലിം അയിഷ (പി.ആര്‍.ഓ. ഫോമ)

ഇസ്രയേലിലെ ഏയ്ലറ്റില്‍ നടന്ന 70ാം മിസ് യൂണിവേഴ്സ് മത്സരത്തില്‍ വിശ്വസുന്ദരി പട്ടം കിരീടം നേടിയ ഹര്‍നാസ് സന്ധുവിനെ ഫോമ അനുമോദിച്ചു.

ഇരുപത്തൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുപത്തൊന്ന് വയസ്സുകാരിയായ ഹര്‍നാസ് വിശ്വസുന്ദരി കിരീടം ചൂടി ഇന്ത്യയുടെ യശസ്സുയര്‍ത്തിയെന്നത് അഭിമാനകരമാണ്.ഹര്‍നാസ് നേരിട്ട അവസാന വട്ട മത്സരത്തിലെ ചോദ്യങ്ങളും അവയ്ക്കുള്ള ഉത്തരങ്ങളും, ഇന്ത്യന്‍ യുവത എങ്ങിനെ ലോകത്തെയും രാജ്യാന്തര വിഷയങ്ങളെയും നോക്കിക്കാണുന്നുവെന്നതിന് തെളിവാണ്.

ഹര്‍നാസിന്റെ വിജയം ഓരോ ഇന്ത്യന്‍ യുവതയുടെയും വിജയമാണ്. വിശ്വസുന്ദരി പട്ടം നേടാന്‍ ഹര്‍നാസ് തെരെഞ്ഞെടുത്ത വഴികളും, പ്രവൃത്തി പഥങ്ങളും വരും തലമുറക്ക് മാതൃകയാവട്ടെയെന്നും, ഹര്‍നാസിന്റെ ഭാവി പ്രവര്‍ത്തനങ്ങള്‍ ഇന്ത്യന്‍ യുവതയ്ക്ക് ഊര്‍ജജമാകട്ടെ എന്നും ഫോമാ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍, ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിണ്ടന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ എന്നിവര്‍ ആശംസിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments