Wednesday, January 19, 2022
spot_img
HomeAmericaറവ.ഡോ പി.എസ് ഫിലിപ്പിന്റെ ആകസ്മിക വിയോഗത്തില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ അനുശോചിച്ചു

റവ.ഡോ പി.എസ് ഫിലിപ്പിന്റെ ആകസ്മിക വിയോഗത്തില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ അനുശോചിച്ചു

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍ : അസംബ്ലീസ് ഓഫ് ഗോഡ്‌സൂപ്രണ്ട് റവ.ഡോ പി.എസ് ഫിലിപ്പിന്റെ ആകസ്മിക വിയോഗത്തില്‍ ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും,ദുഃഖത്തിലായിരിക്കുന്ന കുടുംബാഗങ്ങള്‍ , സഭ വിശ്വാസികള്‍ എന്നിവരെ അനുശോചനം അറിയിക്കുകയും,അവരുടെ ആശ്വാസത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നതായി ഐ പി അല്‍ കോര്‍ഡിനേറ്റര്‍ സി വി സാമുവേല്‍ പറഞ്ഞു.

ഡിസംബര്‍ 14 ചൊവാഴ്ച വൈകീട്ട് ചേര്‍ന്ന ഇന്റര്‍നാഷണല്‍ പ്രയര്‍ ലൈന്‍ 396 മത് പ്രയര്‍ മീറ്റിംഗില്‍ ആമുഖ പ്രസംഗം നട ത്തുകയായിരുന്നു അദ്ദേഹം .

1947 സെപ്റ്റംബര്‍ 18 ന് ജനിച്ച പി.എസ്. ഫിലിപ്പ് ഇന്ത്യയിലെ വിവിധ ബൈബിള്‍ കോളേജുകളില്‍ നിന്നും വേദപഠനം നടത്തി .1968 ല്‍ പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളേജില്‍ അധ്യാപകനായിരുന്നു . 1985 മുതല്‍ 2009 വരെ പുനലൂര്‍ ബെഥേല്‍ ബൈബിള്‍ കോളേജിന്റെ പ്രിന്‍സിപ്പള്‍ സ്ഥാനം വഹിച്ചു. 2009 ല്‍ വെസ്റ്റ് മിനിസ്റ്റര്‍ സെമിനാരിയില്‍ നിന്നും ഡോക്ടറേറ്റും നേടി. കഴിഞ്ഞ മൂന്നുപതിറ്റാണ്ട് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ടിന്റെ നേതൃത്വനിരയില്‍ വിവിധ ചുമതലകള്‍ നിറവേറ്റിവരികയായിരുന്ന റവ.ഡോ പി.എസ്. ഫിലിപ്പെന്നും സി വി ആസ് പറഞ്ഞു.

ഡിസംബര്‍ 17ന് ബഥേല്‍ ബൈബിള്‍ കോളജ് ഗ്രൗണ്ടില്‍ നടക്കുന്ന സംസ്‌കാര ചടങ്ങുകളില്‍ ദൈവീക സാന്നിധ്യം പകരുന്നതിനു പ്രാര്‍ത്തിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

റവ പി എം തോമസ് അച്ചന്റെ പ്രാര്‍ത്ഥനയോടെ ഐ പി എല്‍ പ്രാര്‍ത്ഥന ആരംഭിച്ചു .ന്യൂയോര്‍ക്കില്‍ നിന്നുള്ള മത്തായി എം സാമുവേല്‍ പാഠഭാഗം വായിച്ചു, റവ ക്രിസ്റ്റഫര്‍ ഡാനിയല്‍ അച്ചന്‍ ധ്യാനപ്രസംഗം നടത്തി ., ക്രിസ്തുവിന്റെ ജനനപെരുനാള്‍ ആഘോഷിക്കുന്നതിനു നാം തയാറെടുക്കുമ്പോള്‍ നമ്മുടെ ഹൃദയം തിരുപ്പിറവി ഉള്‍ക്കൊള്ളുന്നതിനു തയാറാക്കിയിട്ടുണ്ടോ എന്ന് നാം ഓരോരുത്തരും സ്വയം ശോധന ചെയേണ്ടതാണെന്നു അച്ചന്‍ ഓര്‍മിപ്പിച്ചു . തുടര്‍ന് മധ്യസ്ഥ പ്രാര്‍ത്ഥന നടത്തി. ഐ പി എല്‍ കോര്‍ഡിനേറ്റര്‍ ടി എ മാത്യു നന്ദി പറഞ്ഞു .

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments