ഹൂസ്റ്റണ്‍: ഇന്ത്യ പ്രസ്സ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക (ഐപിസിഎന്‍എ) ഹൂസ്റ്റണ്‍ ചാപ്റ്റര്‍ പ്രസിഡന്റായി ജോര്‍ജ് തെക്കേമലയും സെക്രട്ടറിയായി ഫിന്നി രാജുവും തെരഞ്ഞെടുക്കപ്പട്ടു.
മറ്റു ഭാരവാഹികള്‍ : ജോണ്‍.ഡബ്ലിയു. വര്‍ഗീസ് (വൈസ് പ്രസിണ്ടന്റ്) മോട്ടി മാത്യു (ട്രഷറര്‍)) വിജു വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി) ജോയ്‌സ് തോന്നിയാമല (ജോയിന്റ് ട്രഷറര്‍)
ഡിസംബര്‍ 3 ന് വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് മിസ്സോറി സിറ്റിയില്‍ തനിമ റെസ്റ്റോറന്റില്‍ വച്ച് നടന്ന പുതു യോഗത്തിലാണ് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള തിരഞ്ഞെടുപ്പ് നടന്നത്. പ്രസിഡണ്ട് ശങ്കരന്‍കുട്ടി പിള്ള അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിന്നി രാജു ഹൂസ്റ്റണ്‍ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ മോട്ടി മാത്യു വാര്‍ഷിക കണക്കും അവതരിപ്പിച്ചു.
പ്രസ് ക്ലബ്ബിന്റെ ആരംഭകാലം മുതല്‍ ചാപ്റ്ററിനു ഊര്‍ജസ്വലമായ സംഭാവനകള്‍ നല്‍കി വരുന്ന ജോര്‍ജ് തോമസ് തെക്കേമല ഏഷ്യാനെറ്റ് ചാനലിന്റെ തുടക്കം മുതല്‍ മികവുറ്റ പ്രവര്‍ത്തന കാഴ്ചവെച്ച മാധ്യമ പ്രവര്‍ത്തകനാണ്. 1993 ല്‍ ഏഷ്യാനെറ്റില്‍ ജോലിയില്‍ പ്രവേശിച്ച ജോര്‍ജ് 2006 വരെ തിരുവനന്തപുരത്തും ഡെല്‍ഹിയിലുമായി പ്രൊഡക്ഷന്‍ രംഗത്തെ കരുത്തുറ്റ സാന്നിദ്ധ്യമായി പ്രവര്‍ത്തിച്ചു. ചീഫ് വീഡിയോ എഡിറ്റര്‍ ആയി നിരവധി പ്രോഗ്രാമുകള്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഏഷ്യാനെറ്റില്‍ പ്രവേശിക്കുന്നതിനുമുമ്പ് ടൈംസ് ടിവി ഡല്‍ഹിയിലും പ്രൊഡക്ഷന്‍ രംഗത്തു പ്രവര്‍ത്തിച്ചു. 2006 ല്‍ അമേരിക്കയിലെത്തിയ ജോര്‍ജ് ഏഷ്യാനെറ്റിന്റെ പ്രവര്‍ത്തന ങ്ങളില്‍ സജീവമായി ഇപ്പോഴും പ്രവര്‍ത്തിച്ചു വരുന്നു. 2011 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്തു വന്നിരുന്ന ‘ അമേരിക്കന്‍ ജാലക’ ത്തിന്റെ മുഖ്യ പ്രൊഡ്യൂസര്‍ ആയിരുന്നു.
ഹാര്‍വെസ്‌റ് ടിവി നെറ്റ് വര്‍ക്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫ് ഓവര്‍സീസ് ഓപ്പറേഷന്‍സ് ഫിന്നി രാജു ഹൂസ്റ്റണ്‍ വീണ്ടും സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ഹൂസ്റ്റണ്‍ ചാപ്റ്ററിന്റെ മാധ്യമ യുവനിരയിലെ പ്രമുഖനാണ് ഫിന്നി. അമേരിക്കയിലെ നിരവധി സംഘടനകളില്‍ സജീവ സാന്നിധ്യമാണ്. ഏറ്റെടുക്കുന്ന ചുമതലകള്‍ കൃത്യനിഷ്ഠയോടെ ചെയ്തു വരുന്ന നല്ല സംഘാടകന്‍ കൂടിയായ ഫിന്നി രാജു ഹൂസ്റ്റണ്‍ ചാപ്റ്ററിനു ഒരു മൂതല്കൂട്ടാണ്.
വീണ്ടും ട്രഷററായി തിരഞ്ഞെടുക്കപ്പെട്ട മോട്ടി മാത്യു കൈരളി ടി.വി ഹൂസ്റ്റന്റെ ബ്യൂറോ ചീഫാണ്. പ്രശസ്ത ഫോട്ടോഗ്രാഫറും കൂടിയാണ്. നിരവധി ഡോക്യൂമെന്ററികള്‍, ഷോര്‍ട് ഫിലിമുകള്‍, പരസ്യ ചിത്രങ്ങള്‍ ആല്‍ബങ്ങള്‍ തുടങ്ങിയവ സംവിധാനം ചെയ്തിട്ടുണ്ട്.
വൈസ് പ്രസിഡണ്ട് ജെ.ഡബ്ലിയു.വര്‍ഗീസ് ഹൂസ്റ്റണ്‍ ‘ദക്ഷിണ്‍ റേഡിയോ’ ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു വരുന്നു.
ജോയിന്റ് സെക്രട്ടറി വിജു വര്‍ഗീസ് മലയാളി എഫ്എം ഡയറക്ടറാണ്. ജോയിന്റ് ട്രഷറര്‍ ജോയ്സ് തോന്നിയാമല അമേരിക്കയിലെ എഴുത്തുകാരില്‍ പ്രമുഖരില്‍ ഒരാളാണ്.
ശങ്കരന്‍കുട്ടി പിള്ള, അനില്‍ ആറന്മുള, ജീമോന്‍ റാന്നി, സൈമണ്‍ വളാച്ചേരില്‍, അജു വാരിക്കാട്, ജിജു കുളങ്ങര എന്നിവര്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസ അറിയിച്ചു.
റിപ്പോര്‍ട്ട് : ജീമോന്‍ റാന്നി