(അനശ്വരം മാമ്പിള്ളി)
ഡാളസ് : കേരള അസോസിയേഷൻ ഓഫ് ഡാളസ്, അമേരിക്കൻ മലയാളികളുടെ അഭിമാന സ്തംഭങ്ങളിലൊന്നാണ്. നാല് ഏക്കറിൽ പരന്നു കിടക്കുന്ന 7000 സ്‌ക്വയർ ഫീറ്റിൽ നിവർന്നു നിൽക്കുന്ന വിവിധ സൗകര്യങ്ങളോടു കൂടിയ കെട്ടിട സമുചയം അതിൽ പഴയതും പുതിയതുമായ 13000 കൃതികളടങ്ങിയ വിശാലമായ ലൈബ്രറിയും അക്ഷര കേരളത്തിന് അഭിമാനിക്കാൻ
ഈ സ്ഥാപനവും മലയാളികൾക്ക് സ്വന്തം. കേരള അസോസിയേഷൻ ഓഫ് ഡാളസ് ലൈബ്രറി അമേരിക്കയിലും കേരളത്തിലും അംഗീകാരം നേടിയിരിക്കുന്നു.

അമേരിക്കയിൽ ദശാബ്ദങ്ങളിലേറെ ദീർഘിച്ച ചികിത്സാ മേഖലയിലെ പ്രാഗ്ത്ഭവും വൈദഗ്ദ്യവും പരിചയ സമ്പത്തും കൊണ്ടുനേടിയെടുത്ത വിശ്വാസ്യതയുടെ ഉള്‍ക്കാമ്പുകളിലേക്ക് ആഴ്ന്നിറങ്ങാന്‍ കഴിഞ്ഞ ഡോ. എം. വി പിള്ള, മനുഷ്യ സ്നേഹകൊണ്ടും അക്ഷരങ്ങളോടുള്ള സ്നേഹകൊണ്ടും
കവിതയെക്കുറിച്ചും മലയാള ഭാഷയെക്കുറിച്ചും വാക്കാൽ വരച്ചുകാട്ടി തരുന്ന സൗമ്യവും മധുര ദീപ്‌തവുമായ പ്രസംഗങ്ങൾ അമേരിക്കയിലും, ഇന്ത്യയിലും സദസ്സുകളിൽ ആകർഷകമാണ്. സ്നേഹം, ആദരവ്, അംഗീകാരം, ബഹുമാനം എന്നിവയെല്ലാം കൈമൊതലുള്ള
ഡോ. എം. വി പിള്ളയുടെ അടുത്തിടെ പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ “സ്നേഹ ചൊവ്വ ” മലയാള മനോരമ ദിനപ്പത്രത്തിൽ വന്ന ലേഖനങ്ങൾ കോർത്തിണക്കിയത് (ഡി. സി. ബുക്സ് പ്രസിദ്ധീകരണം ), ” പെൺജന്മപുണ്യങ്ങൾ ” മാതൃഭൂമിയിൽ വന്ന അനുഭവകഥകൾ കോർത്തിണക്കിയത് (മാതൃഭൂമി പ്രസിദ്ധീകരണം ), കൽഹണന്റെ രാജതരംഗിണി വിദ്വാൻ ടി. കെ രാമൻ മേനോൻ വിവർത്തനം ചെയ്ത കാശ്മീരിന്റെ നൂറ്റാണ്ടുകളിലൂടെയുള്ള കാവ്യ ചരിത്രം (ഡോ. എം. വി പിള്ളയുടെ മുഖവുരയോടെ K.P.C.C പ്രസിദ്ധീകരണം ) ഇവ മൂന്നും ഡോ. എം. വി. പിള്ളയുടെ ട്രിപ് ലറ്റ് കൊച്ചു മക്കൾ നിറഞ്ഞ സദസ്സിൽ കേരള അസോസിയേഷൻ ലൈബ്രറിയൻ ശ്രീ ഫ്രാൻസിസ് എ തോട്ടത്തിന് എൽപ്പിച്ചു.

മൂന്നാമത്തെയും രണ്ടാമത്തെയും ഗ്രന്ഥങ്ങൾ ഡോ. പിള്ള അദ്ദേഹത്തിന്റെ അച്ഛന്റെയും അമ്മയുടെയും സ്മരണയ്ക്കാണ് സമർപ്പിച്ചിട്ടുള്ളത്. ആത്മ കഥാപരമായ ഈ മൂന്നു ബുക്കുകളും ആവശ്യം വായിക്കേണ്ടതാണ്. ഇതിൽ ഒരു പുസ്തകത്തിൽ മലയാളത്തിന്റെ പ്രിയ നടൻ ശ്രീ മോഹൻലാൽ ഡോ. പിള്ളയെ വിശേഷിപ്പിച്ചിരിക്കുന്നത് ‘വലം പിരി ശംഖിലെ തീർത്ഥ ജലം ‘എന്നാണ്.
നാലാം തലമുറ പ്രപിതാ മഹർക്കു സമർപ്പിച്ച ഗ്രന്ഥങ്ങൾ കേരള അസോസിയേഷൻ ഓഫ് ഡാളസ് ലൈബ്രറി കൈപ്പറ്റിയ മുഹൂർത്തം ഡിസംബറിലെ തെളിഞ്ഞ സായാഹ്നത്തിൽ ധന്യമായി. ഡോ. പിള്ള സകുടുംബം പങ്കെടുത്ത ഈ പരിപാടിയിൽ ഐ. വർഗീസ്, സാഹിത്യക്കാരൻ ജോസ് ഒച്ചാലിൽ, കേരള അസോസിയേഷൻ വൈസ് പ്രസിഡന്റ് ഷിജു എബ്രഹാം, കേരള ലിറ്റററി സെക്രട്ടറി ഹരിദാസ് തങ്കപ്പൻ, കേരള ലിറ്റററി വൈസ് പ്രസിഡന്റ് അനുപാ സാം, പ്രസ്സ് ക്ലബ് ഡാളസ് ചാപ്റ്റർ പ്രസിഡന്റ് സണ്ണി മാളിയേക്കൽ എന്നിവരും പങ്കെടുത്തു.