Monday, January 24, 2022
spot_img
HomeAmericaഇരുപതാംമത് മാർത്തോമ്മാ സേവികാസംഘം നാഷണൽ കോൺഫ്രറൻസ് ലോഗോ പ്രകാശനം ചെയ്തു

ഇരുപതാംമത് മാർത്തോമ്മാ സേവികാസംഘം നാഷണൽ കോൺഫ്രറൻസ് ലോഗോ പ്രകാശനം ചെയ്തു

ഷാജി രാമപുരം

ന്യൂയോർക്ക്: 2022 ഒക്ടോബർ 13 മുതൽ 16 വരെ (വ്യാഴം, വെള്ളി, ശനി, ഞായർ) ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ഇടവകയിൽ വെച്ച് നടത്തപ്പെടുന്ന ഇരുപതാംമത് മാർത്തോമ്മാ സേവികാസംഘം നാഷണൽ കോൺഫ്രറൻസിന്റെ ലോഗോ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപൻ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് പ്രകാശനം ചെയ്തു.

വെരി. റവ.ഡോ.ചെറിയാൻ തോമസിന്റെ അധ്യക്ഷതയിൽ ഡാളസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലത്തിൽ വെച്ച് നടന്ന പ്രത്യേക ചടങ്ങിൽ കോൺഫ്രറൻസ് ജനറൽ കൺവീനർ എലിസബേത്ത് ജോൺ, സെക്രട്ടറി അഞ്ജു ബിജിലി എന്നിവർ ലോഗോ പ്രകാശന കർമ്മത്തിൽ മുഖ്യ പങ്കാളികൾ ആയി.

2022 ഒക്ടോബറിൽ നടത്തപ്പെടുന്ന നാഷണൽ കോൺഫ്രറൻസിന്റെ വിജയത്തിനായി അന്നമ്മ മാത്യു (ട്രഷറാർ), അന്നമ്മ മാത്യു (അക്കൗണ്ടന്റ്), വിവിധ കമ്മറ്റികളുടെ കൺവീനറുന്മാരായി ഡോ.മോളി സഖറിയ (പ്രോഗ്രാം ), മറിയാമ്മ ഡാനിയേൽ (പ്രയർ & വർഷിപ്പ്), ലിസി യോഹന്നാൻ (സുവനീർ), ഭാമിനി തോമസ് (രജിസ്ട്രേഷൻ), അന്നമ്മ ജോൺസൺ (ഫുഡ്), റെയ്‌ച്ചൽ ഡാനിയേൽ (റിസംപ്ഷൻ), ശോശാമ്മ മാത്യു (അക്കോമോഡേഷൻ), എൽസി ബെഞ്ചമിൻ (ട്രാൻസ്പോർറ്റേഷൻ), ഏലിയാമ്മ തോമസ് (മെഡിക്കൽ), ആനി തങ്കച്ചൻ (കൊയർ), ഷിജി ഫിലിപ്പ് (മീഡിയ/വെബ്) എന്നിവർ നേതൃത്വം നൽകുന്ന വിപുലമായ കമ്മറ്റിയെ തെരഞ്ഞെടുത്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments