Wednesday, January 19, 2022
spot_img
HomeAmericaതനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ പി ജോര്‍ജ്

തനിക്ക് കോവിഡ് സ്ഥിരീകരിച്ചതായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ പി ജോര്‍ജ്

ഹൂസ്റ്റണ്‍,: ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി ജഡ്ജി കെ പി ജോര്‍ജിന് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു.

പൂര്‍ണമായി വാക്‌സിനും ബൂസ്റ്ററും എടുത്തിരുന്നതായും അവധിക്ക് നാട്ടിലെത്തിയ മകള്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് പരിശോധന നടത്തിയതെന്നും ഓഫീസില്‍ നിന്നുള്ള പ്രസ്താവനയില്‍ പറയുന്നു.

പോസിറ്റീവ് ഫലം ഉണ്ടായിരുന്നിട്ടും, തനിക്ക് കോവിഡ് സംബന്ധമായ രോഗലക്ഷണങ്ങള്‍ അനുഭവപ്പെടുകയോ കാണിക്കുകയോ ചെയ്തിട്ടില്ലെന്ന് ജോര്‍ജ്ജ് പറഞ്ഞു.

‘ഇത് എന്റെ ആദ്യത്തെ പോസിറ്റീവ് ടെസ്റ്റ് ഫലമാണ്. ഞാന്‍ നല്ല ആരോഗ്യത്തിലും ഉഷാറിലുമാണ്. പൂര്‍ണ്ണമായും വാക്‌സിനേഷന്‍ എടുത്തതും ബൂസ്റ്റര്‍ സ്വീകരിച്ചതുമാണ് ഇതിന് കാരണമെന്നു കരുതുന്നുന്നു, അദ്ദേഹം എഴുതി. താന്‍ ഐസൊലേഷനിലാണെന്നും കെ.പി അറിയിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments