Monday, January 24, 2022
spot_img
HomeAmericaപ്രോസ്പർ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു

പ്രോസ്പർ മലയാളി കമ്മ്യൂണിറ്റി ക്രിസ്തുമസ് പുതുവത്സരം ആഘോഷിച്ചു

മാർട്ടിൻ വിലങ്ങോലിൽ

ടെക്‌സാസ്: ഡാളസ് – ഫോർട്ട് വർത്ത്‌ മെട്രോപ്ളെക്സിന്റെ പ്രാന്തപ്രദേശമായ പ്രൊസ്പറിൽ മലയാളി കമ്മ്യൂണിറ്റി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഡിസംബർ 23 വ്യാഴാഴ്ച വൈകുന്നേരം ആർട്ടിസിയ കമ്മ്യൂണിറ്റി ഹാളിൽ ആഘോഷപരിപാടികൾ അരങ്ങേറി.

ക്രിസ്മസ് കാരൾ, സമ്മാനവിതരണം, കലാപരിപാടികൾ തുടങ്ങിയ വേദിയിൽ നടന്നു. ലീനസ് വർഗീസ്, പുണ്യ ജെറി, ഡിറ്റി വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ക്രിസ്മസ് കാരളും ശ്രീജിത്ത് അഭിലാഷ്, ജെറി, അജീഷ്, സാമൂൽ യോഹന്നാൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന നൃത്തപരിപാടികളും, സ്കിറ്റും ആകർഷകങ്ങളായി.

ലോകമെങ്ങും രക്ഷകന്റെ ജനന പെരുന്നാൾ ആഘോഷിക്കുന്ന വേളയിൽ പ്രോസ്പ്പർ മലയാളികൾക്ക് ഒത്തുകൂടാൻ കിട്ടിയ ഈ അവസരം ഏറെ ഹൃദ്യവും സന്തോഷകരവും ആയിരുന്നുവെന്നും മുൻ വർഷത്തിനേക്കാൾ കുട്ടികളുടെ പങ്കാളിത്തം ഇത്തവണ ഏറെ ശ്രദ്ധേയമായി എന്നും പരിപാടിയുടെ സംഘാടകൻ കൂടിയായ സാമുവേൽ യോഹന്നാൻ അറിയിച്ചു.

ശ്രീജിത്തിന്റെ നേതൃത്വത്തിൽ യുവജനങ്ങൾ പരിപാടികൾ വിജയമാക്കുന്നതിൽ നേതൃത്വം നൽകി. ലീനസ് വർഗീസ്, വിജയ് പരിപാടിയുടെ കൺവീനേഴ്‌സ് ആയിരുന്നു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments