Thursday, March 28, 2024

HomeAmericaഅപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ക്രിസ്മസ്: സെറാഫിം മെത്രാവമലീത്ത

അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ക്രിസ്മസ്: സെറാഫിം മെത്രാവമലീത്ത

spot_img
spot_img

പി.പി ചെറിയാന്‍

ഡാളസ്: അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ‘ക്രിസ്തുവിന്റെ ജനന പെരുന്നാള്‍’ എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ ബാംഗ്‌ളൂര്‍ ഭദ്രാസന മെത്രാപൊലീത്ത ബിഷപ് ഡോ.ഏബ്രഹാം മാര്‍ സെറാഫിം ഓര്‍മിപ്പിച്ചു..

ക്രിസ്തുമസിന് ഏറ്റവും അനുയോജ്യമായ നിര്‍വചനം വി. യോഹന്നാന്‍ 1:14 ല്‍ വായിക്കുന്ന ‘വചനം ജഡമായി’ എന്ന വേദവാക്യമാണ് .’പരിധിക്കു പുറത്താണ് എന്ന്’ നാം നിരന്തരമായി കേള്‍ക്കുന്ന ഒരു പല്ലവിയാണ് .എന്നാല്‍ പരിധിയ്ക്കു അകത്തേക്ക് വരുക എന്നുള്ളത് വളരെ പ്രസക്തമാണ്. ഭാര്യാഭര്‍ത്ര ബന്ധത്തില്‍, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മില്‍ ഉള്ള ബന്ധത്തില്‍ കുടുംബം ഒരു പരിധിയാണ്.

ആ പരിധിയുടെ വെളിയിലേക്ക് പോകുന്ന അവസരത്തില്‍ കുടുംബ ബന്ധങ്ങള്‍ തകര്‍ന്നു തരിപ്പണമാകും . എന്നാല്‍ ആ പരിധിക്കുള്ളിലേക്കു വരികയും പരിധിക്കുപുറത്തു വിശാല മനസ്സുകള്‍ സ്രഷ്ഠിക്കുകയും ചെയ്യുമ്പോള്‍ മാത്രമേ വിശുദ്ധ ജീവിതം തുടരുന്ന അനുഭവം നമുക്കു ലഭ്യമാക്കുവാന്‍ കഴിയുകയെന്നു തിരുമേനി തന്റെ ക്രിസ്തുമസ് സന്ദേശത്തില്‍ ഉത്ബോധിപിച്ചു.

ഡിസംബര്‍ 28 നു (ചൊവ്വ) രാത്രി 8 മണിക് എ ക്യുമെനിക്കല്‍ ദര്‍ശന വേദി നോര്‍ത്ത് അമേരിക്കയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനായി സംഘടിപ്പിച്ച ്യുമഞ്ഞുപെയ്യും രാവില്‍’ എന്ന ക്രിസ്തുമസ് ആഘോഷത്തില്‍ സന്ദേശം നല്‍കുകയായിരുന്നു സെറാഫിം മെത്രാപൊലീത്ത.

ദരിദ്രരേയും സഹായം അര്ഹിക്കുന്നവരെയും കുറിച്ചുളള യഥാര്ത്ഥ മനസ്സലിവു നമ്മില്‍ ഉളവാകുന്നതിനു ക്രിസ്തുമസ്സ് മുഘാന്തിരമായി തീരണം.സ്വര്‍ഗ്ഗീയ പിതാവിന്, അധംപതിച്ച പാപികളുടെ ലോകത്തിനു നല്‍കുവാന്‍ കഴിയുന്ന ഏ റ്റവും വിലയേറിയ നിക്ഷേപമാണ് തന്റെ പ്രിയ പുത്രനായ ക്രിസ്തുവെന്നു മാര്‍ത്തോമ സഭയുടെ നോര്‍ത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനാധിപനും എക്യൂമെനിക്കല്‍ ദര്‍ശനവേദിയുടെ രക്ഷാധികാരിയും കൂടിയായ ബിഷപ് ഡോ.ഐസക്ക് മാര്‍ ഫിലക്‌സിനോസ്‌ക്രി പറഞ്ഞു .

ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യാ ജനറല്‍ സെക്രട്ടറി ഡോ.മാത്യൂസ് ജോര്‍ജ് ചുനക്കരയും സന്ദേശം നല്‍കി .

നോര്‍ത്ത് അമേരിക്കയിലെ പ്രശസ്ത ഗായകരായ അനുപ്രിയ ജോസ് (കാനഡ), ജെംസണ്‍ കുരിയാക്കോസ് (ന്യൂജേഴ്സി), സ്‌നേഹ വിനോയ് (ന്യൂയോര്‍ക്ക്), ആന്റണി ചേലക്കാട്ട് (ഫ്‌ലോറിഡ), ഷൂജാ ഡേവിഡ് (ഡാളസ്), മീര സഖറിയാ (ഹൂസ്റ്റണ്‍), അലക്സാണ്ടര്‍ പാപ്പച്ചന്‍ (ടെക്‌സസ്) എന്നിവരെ കൂടാതെ മലങ്കര കത്തോലിക്ക സഭയുടെ ബഥനി ആശ്രമാംഗമായ ഫാ.ജോണ്‍ പോള്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങള്‍ ആഘോഷ പരിപാടിയുടെ മാധുരിമ വര്‍ധിപ്പിച്ചു .

മാര്‍ത്തോമ സഭയുടെ മുന്‍ സഭാ സെക്രട്ടറി വികാരി ജനറാള്‍ റവ.ഡോ.ചെറിയാന്‍ തോമസ് സ്വാഗതവും സിഎസ് ഐ സഭയുടെ നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റ് റവ.ജിജോ എബ്രഹാം പ്രാരംഭ പ്രാര്‍ഥനയും 25 വര്‍ഷത്തില്‍ പരം കര്‍ണടകയില്‍ മിഷനറി ആയി പ്രവര്‍ത്തിച്ച റവ.തോമസ് മാത്യു.പി സമാപന പ്രാര്‍ഥനയും നടത്തി

.പരിപാടിയുടെ മുഖ്യ കോര്‍ഡിനേറ്ററും ഡാളസിലെ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകനും മാധ്യമപ്രവര്‍ത്തകനുമായ ഷാജി രാമപുരം പങ്കെടുത്താഏല്ലാവര്‍ക്കും നന്ദി അറിയിച്ചു . ഡോ.നിഷ ജേക്കബ് എംസിയായിരുന്നു .

എക്യൂമെനിക്കല്‍ ദര്‍ശന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിലും അബ്ബാ ന്യൂസ്, പവര്‍ വിഷന്‍ തുടങ്ങിയ ചാനലിലൂടെയും ‘മഞ്ഞുപെയ്യും രാവില്‍’ എന്ന ക്രിസ്മസ് പരിപാടി തല്‍സമയം സംക്ഷേപണം ചെയ്തിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments