Wednesday, January 19, 2022
spot_img
HomeAmericaപി.ടി.തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ പെന്‍സില്‍വാനിയ ഐ ഒ സി ചാപ്റ്റര്‍ അനുശോചിച്ചു

പി.ടി.തോമസ് എംഎല്‍എയുടെ നിര്യാണത്തില്‍ പെന്‍സില്‍വാനിയ ഐ ഒ സി ചാപ്റ്റര്‍ അനുശോചിച്ചു

ജീമോന്‍ റാന്നി

ഫിലാഡല്‍ഫിയാ: ആദര്‍ശ ധീരനും നിലപാടുകളുടെ രാജകുമാരനുമായ തൃക്കാക്കര എംഎല്‍എ യും കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡണ്ടുമായ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് പി.ടി.തോമസിന്റെ അകാല വിയോഗത്തില്‍ പെന്‍സില്‍വാനിയ ഇന്ത്യ ഓവര്‍സീസ് കോണ്‍ഗ്രസ് (കേരളാ) അനുശോചനം രേഖപ്പെടുത്തി.

ചാപ്റ്റര്‍ പ്രസിഡന്റ് സന്തോഷ് എബ്രഹാമിന്റെ അധ്യക്ഷതയില്‍ കൂടിയ മീറ്റിംഗില്‍ പങ്കെടുത്ത ഏവരും പി.ടി. തോമസിന് 2017 ല്‍ ഫിലാഡെല്‍ഫിയയില്‍ നല്‍കിയ സ്വീകരണ സമ്മേളനത്തെ ഓര്‍ത്തെടുത്തു. ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ തുടങ്ങി ഒട്ടനവധി വിഷയങ്ങളില്‍ അടിയുറച്ച നിലപാട് എടുക്കുകയും വോട്ട് ബാങ്ക് ലക്ഷ്യം വയ്ക്കാതെ, അതിനായി നിലകൊള്ളുകയും ചെയ്തതും പിന്നീട് പ്രകൃതിക്ഷോഭങ്ങള്‍ ഉണ്ടായപ്പോള്‍ പി.ടി യുടെ നിലപാടായിരുന്നു ശരിയെന്ന് സാധാരണ ജനത്തിന് ബോധ്യപ്പെടുകയും ചെയ്തു എന്ന് തന്റെ അധ്യക്ഷപ്രസംഗത്തില്‍ സന്തോഷ് ഓര്‍ത്തെടുക്കുകയും ചാപ്റ്ററിന്റെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു.

തുടര്‍ന്ന് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസ്, ജോബി ജോര്‍ജ്, കുര്യന്‍ രാജന്‍ , സാബു സ്‌കറിയ, ജീമോന്‍ ജോര്‍ജ് , മില്ലി ഫിലിപ്പ് , ജെയിംസ് പീറ്റര്‍ എന്നിവര്‍ അനുശോചനം അറിയിച്ച് പിടിയുടെ ഓര്‍മ്മകള്‍ അയവിറക്കി.

ജീമോന്‍ ജോര്‍ജ് അനുശോചന പ്രസംഗത്തോടൊപ്പം ‘ചന്ദ്രകളഭം ചാര്‍ത്തിയുറങ്ങും തീരം’ എന്ന് പിടിയുടെ ഇഷ്ട ഗാനത്തിന്റെ നാലുവരികള്‍ പാടിയാണ് അനുശോചനം അവസാനിപ്പിച്ചത്. കേരള ജനത പിടിയെ നെഞ്ചിലേറ്റിയിരുന്നു എന്ന പിടിയുടെ വിലാപയാത്രയില്‍ അനുഗമിച്ച ജനസാഗരം നമ്മെ സാക്ഷ്യപ്പെടുത്തുന്നു എന്നും, അനുശോചനസന്ദേശത്തില്‍ ജനറല്‍ സെക്രട്ടറി ഷാലു പുന്നൂസ് അഭിപ്രായപ്പെട്ടു.

ഏത് ആള്‍ക്കൂട്ടത്തില്‍ വെച്ചും കോണ്‍ഗ്രസിന്റെ സാധാരണ അംഗങ്ങളെ വരെ പേരുവിളിച്ച് കുശലാന്വേഷണം നടത്തിയിരുന്ന കോണ്‍ഗ്രസിന്റെ ജനകീയ മുഖം ആണ് പിടിയുടെ മരണത്തില്‍ കൂടി കോണ്‍ഗ്രസിന് നഷ്ടപ്പെട്ടതെന്ന് നാഷണല്‍ വൈസ് ചെയര്‍മാന്‍ ജോബി ജോര്‍ജ്ജ് അനുസ്മരിച്ചു. പി ടി യുടെ മരണത്തില്‍ കൂടി ഒരു കുടുംബ സുഹൃത്തിനെ ആണ് നഷ്ടപ്പെട്ടതെന്ന് ചാപ്റ്റര്‍ മുന്‍ പ്രസിഡന്റ് കുര്യന്‍ രാജന്‍ അനുശോചനസന്ദേശത്തില്‍ പറയുകയുണ്ടായി.

ചാപ്റ്റര്‍ മുന്‍ ജനറല്‍ സെക്രട്ടറി കോതമംഗലം മാര്‍ അത്തനാസിയോസ് കോളേജിലെ പഠനകാലത്ത് കെ എസ് യു സംസ്ഥാന പ്രസിഡണ്ട് ആയിരുന്ന പി.ടി എന്ന വ്യക്തിയുടെ ലാളിത്യം ഓര്‍ത്തുകൊണ്ട് സംസാരിച്ചു.

പി ടി യുടെ മരണത്തില്‍ കോണ്‍ഗ്രസിന്റെ മതേതരത്വം നിലനിര്‍ത്തി എന്ന് ജെയിംസ് പീറ്റര്‍ അനുശോചനസന്ദേശത്തില്‍ അറിയിച്ചു.

ചാപ്റ്റര്‍ സെക്രട്ടറി ജോണ്‍ ശാമുവേല്‍ അനുശോചനം അറിയിക്കുകയും മീറ്റിംഗില്‍ പങ്കെടുത്തവര്‍ക്ക് കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments