Thursday, April 18, 2024

HomeAmericaഎക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

എക്യൂമെനിക്കല്‍ ക്രിസ്മസ് ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

spot_img
spot_img

ജീമോന്‍ ജോര്‍ജ്, ഫിലഡല്‍ഫിയ

ഫിലഡല്‍ഫിയ: എക്യൂമെനിക്കല്‍ ഫെലോഷിപ്പ് ഓഫ് ഇന്‍ഡ്യന്‍ ചര്‍ച്ചസ് ഇന്‍ പെന്‍സില്‍വേനിയയുടെ ആഭിമുഖ്യത്തില്‍ 36-ാമത് സംയുക്ത ക്രിസ്മസ്- പുതുവത്സരാഘോഷങ്ങള്‍ ഡിസംബര്‍ മൂന്നാം തീയതി ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2.30 മുതല്‍ ജോര്‍ജ് വാഷിംഗ്ടണ്‍ ഹൈസ്‌കൂള്‍ (10175 Bustleton Ave, Philadelphia, PA, 19116) ഓഡിറ്റോറിയത്തില്‍ വച്ച് വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്തുന്നതാണ്.

ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് മുഖ്യാതിഥിയായി എത്തുന്നത് സീറോ മലബാര്‍ സഭയുടെ ഷിക്കാഗോ രൂപതയുടെ നവാഭിഷിക്തനായ ബിഷപ്പ് മാര്‍ ജോയി ആലപ്പാട്ട് എത്തും. കൂടാതെ ജോസഫ് ഡിഗിരോ ലാമോ (മേയര്‍, ബെന്‍സേലം, റ്റൗണ്‍ഷിപ്പ്), ഇതര രാഷ്ട്രീയ സാമൂഹിക സാമുദായിക നേതാക്കന്മാരും പങ്കെടുക്കുന്നതുമാണ്.

ഫിലാഡല്‍ഫിയയിലും പരിസരപ്രദേശങ്ങളുമുള്ള കാത്തലിക് യാക്കോബായ ഓര്‍ത്തഡോക്സ് മാര്‍ത്തോമ സി.എസ്.ഐ. ക്നാനായ തുടങ്ങിയ ഇതര സഭകളുടെ കൂട്ടായ്മയില്‍ നടത്തുന്ന സംയുക്ത ക്രിസ്മസ് ആഘോഷം ക്രിസ്തീയ പാരമ്പര്യാനുസൃതമായി മുഖ്യാതിഥികളെ ആനയിച്ചു കൊണ്ടുള്ള ഘോഷയാത്രയോടു കൂടി ആരംഭിക്കുന്നതാണ്.

തുടര്‍ന്ന് ക്രിസ്മസ് ട്രീ ലൈറ്റിംഗിനു ശേഷം ഭദ്രദീപം തെളിയിച്ച് പ്രാര്‍ത്ഥനയോടു കൂടി പൊതുസമ്മേളനം ആരംഭിക്കുകയായി. മുഖ്യാതിഥി ക്രിസ്തുമസ് സന്ദേശം നല്‍കുന്നതും ചാരിറ്റി വിതരണം സുവനീര്‍ പ്രകാശനം ദേവാലയങ്ങളുടെ നേതൃത്വത്തില്‍ കലാപരിപാികള്‍ നൃത്തവിദ്യാലയങ്ങളുടെ നേതൃത്വത്തില്‍ നൃത്തനൃത്ത്യങ്ങള്‍ സംയുക്ത ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി മെഗാ ക്വയറിന്റെ മനോഹരമായ ക്രിസ്തുമസ് കരോള്‍ ഗാനാലാപനവും ആഘോഷത്തിലുടനീളം ക്രമീകരിച്ചിരിക്കുന്നതായി അറിയിച്ചു.

എക്യൂമെനിക്കല്‍ ചാരിറ്റി റാഫിള്‍ ടിക്കറ്റ് വിജയികള്‍ക്കായിട്ടുള്ള സ്പോണ്‍സേഴ്സ് (യമുനാ ട്രാവല്‍സ്, റെജി ഏബ്രഹാം), ധാന്‍ തോമസ്(ഇന്‍വസ്റ്റ്മെന്റ് ലോണ്‍ കണ്‍സല്‍റ്റന്‍ഡ്), മാത്യു ശാമുവേല്‍, നൈനാന്‍ മത്തായി( Love and Glory, Home Care Services) എന്നിവരാണ്.

റവ.ഫാ.എം.കെ.കുര്യാക്കോസ് (ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്), റവ.ഫാ.എല്‍ദോസ് കെ.പി.(വൈസ് ചെയര്‍മാന്‍, എക്യൂമെനിക്കല്‍ ഫെലോഷിപ്പ്), കെവിന്‍ വര്‍ഗീസ്(സെക്രട്ടറി), റോജീഷ് സാമുവേല്‍(ട്രഷറാര്‍), എബിന്‍ ബാബു( പ്രോഗ്രാം), തോമസ് കുട്ടി വര്‍ഗീസ്(ചാരിറ്റി), എബിന്‍ സെബാസ്റ്റിയന്‍(ജോ.സെക്രട്ടറി), ഷാജി മിറ്റത്താനി (സുവനീര്‍), ജീമോന്‍ ജോര്‍ജ്ജ്(പി.ആര്‍.ഓ.), സെലിന്‍ ഓലിക്കല്‍(വിമന്‍സ് ഫോറം), റോഷിന്‍ പ്ലാമൂട്ടില്‍, രാജു ഗീവറുഗീസ്(പ്രോസിഷന്‍) തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിപുലമായ വിവിധ കമ്മറ്റികള്‍ സംയുക്ത ക്രിസ്തുമസ് ആഘോഷങ്ങളുടെ വന്‍വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

സംയുക്ത ക്രിസ്മസ്-പുതുവത്സരഘോഷം മലയാളത്തിലെ എല്ലാ മുഖ്യ ചാനലുകളും സംപ്രേഷണം ചെയ്യുന്നതായിരിക്കും, സംയുക്ത ക്രിസ്മസ് ആഘോഷത്തിലേക്ക് എല്ലാ മലയാളി സുഹൃത്തുക്കളെയും സാദരം ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിക്കുകയുണ്ടായി.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments