Friday, March 29, 2024

HomeAmericaഅമേരിക്കൻ മലയാളികൾക്ക് അഭിമാനമായി ഡോ.സജിമോൻ ആന്റണി  മാർക്വിസ്  ഹു ഈസ്  ഹു ഇൻ  അമേരിക്കയിൽ.  

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി ഡോ.സജിമോൻ ആന്റണി  മാർക്വിസ്  ഹു ഈസ്  ഹു ഇൻ  അമേരിക്കയിൽ.  

spot_img
spot_img

ശ്രീകുമാർ ഉണ്ണിത്താൻ

ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ അറിയപ്പെടുന്ന ബിസിനസ്സ്കാരനും, സാംസ്‌കാരിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഡോ.സജിമോൻ ആന്റണി മാർക്വിസ് ഹു ഈസ് ഹു എന്ന ബഹുമതിക്ക് അർഹനായി. വളരെ ചുരുക്കം ഇന്ത്യൻ അമേരിക്കകാർക്ക് ലഭിച്ചിട്ടുള്ള ഈ നേട്ടം ഇനി സജിമോൻ ആന്റണിക്കും സ്വന്തം.

ഒരു രാജ്യത്തെ പ്രമുഖ വ്യക്തികളുടെ സംക്ഷിപ്തമായ ജീവചരിത്ര വിവരങ്ങൾ ഉൾക്കൊള്ളുന്ന നിരവധി റഫറൻസ് പ്രസിദ്ധീകരണങ്ങളുടെ തലക്കെട്ടാണ് മാർക്വിസ് ഹു ഈസ് ഹു . ഒരു കൂട്ടം ശ്രദ്ധേയരായ വ്യക്തികളെ അർത്ഥമാക്കുന്ന ഒരു പദപ്രയോഗമായാണ് ഇതിന്റെ തലക്കെട്ട് . 1898 മുതൽ ആളുകൾ തിരയുന്ന ബിയോഗ്രഫിക്കൽ ടാറ്റയാണ് മാർക്വിസ് ഹു ഈസ് ഹു. ഡോ. ആന്റണി ഫൗച്ചി, റോബർട്ട് ബി ഫോർഡ് , അലക്സ് ഗോൾഡ്‌സ്റ്റെയ്ൻ , കമലാ ഹാരിസ് , ലബോൺ ജെയിംസ് , മാറ്റ് മാലോണി, ഡോ . റാമോൺ തല്ലാജ് തുടങ്ങിയവർ 2020 ലെ ഈ ലിസ്റ്റിൽ ഉൾപ്പെട്ടവർ ആണ്.

ഒരു പ്രത്യേക മേഖലയിലോ ഔദ്യോഗിക പദവിയിലോ പൊതു നിലയിലോ വ്യതിരിക്തരായ പല തരാം പ്രസാധക ചോദ്യാവലി വഴി തങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ നൽകിയിട്ടുള്ള ജീവിച്ചിരിക്കുന്ന പ്രമുഖരെക്കുറിച്ച് ഹ്രസ്വവും പ്രസക്തവുമായ വിവരങ്ങൾ നൽകുന്ന നിരവധി നിഘണ്ടു ആണിത്.. ജീവചരിത്ര വിവരങ്ങൾക്കായുള്ള വിശ്വസിക്കാവുന്ന പുസ്തകമാണ് മാർക്വിസ് ഹൂസ് ഹൂ . കുടുംബത്തിന്റെ പേരുകളും വിദ്യാഭ്യാസം, ബിസിനസ്സ്, അനുഭവം എന്നിവയെക്കുറിച്ചുള്ള പ്രധാന ഡാറ്റയും ഇതിൽ ഉൾപ്പെടുന്നു. റെസിഡൻഷ്യൽ, ബിസിനസ്സ് വിലാസങ്ങൾ വ്യക്തിഗത വിവരങ്ങളുടെ കൃത്യത എല്ലാം ഇതിന്റെ പ്രത്യേകതയാണ്

 .ഹു ഈസ് ഹൂ ഇൻ അമേരിക്ക: ഒരു ബയോഗ്രഫിക്കൽ ഡിക്ഷണറി ഓഫ് ലിവിംഗ് മെൻ ആൻഡ് വുമൺ, ആദ്യമായി ചിക്കാഗോയിൽ (1899) പ്രസിദ്ധീകരിച്ചു, രണ്ട് വർഷത്തിലൊരിക്കൽ, സമഗ്രമായി പരിഷ്കരിച്ച് പുറത്തിറക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിനായുള്ള സമകാലിക ജീവചരിത്രത്തിന്റെ സ്റ്റാൻഡേർഡ്ആയി ആധികാരിക കൃതിയായി ഇത് കണക്കാക്കപ്പെടുന്നു, കൂടാതെ 1974 മുതൽ മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ചില പ്രമുഖ വ്യക്തികളും ഐക്യരാഷ്ട്രസഭയിലെ പ്രതിനിധികളും ഈ ഗ്രന്തത്തിൽ ഉൾപ്പെടുന്നു.

 നൊവാർട്ടീസ് ഫർമസ്യൂട്ടിക്കൽ കമ്പനിയുടെ 2005 ലെ ഗ്ലോബൽ ലീഡർഷിപ് പ്രോഗ്രാം അനുസരിച്ചു തെരഞ്ഞടുക്കപെട്ട വെക്തി എന്ന നിലയിൽ അമേരിക്കയിൽ എത്തിയസജിമോൻ അതിന് ശേഷം ഫിനാഷ്യൽ കൺസൾടെന്റ് .ആയി ജോലിനോക്കി ചുരുങ്ങിയ കാലംകൊണ്ട് മികവ് തെളിച്ച സജിമോൻ ,അതോടൊപ്പം റിയൽ എസ്റ്റേറ്റ് മേഖലയിലും കൈവച്ചു. 2016ൽ എം.എസ്. ബി. ബിൽഡേഴ്സ് എന്ന കമ്പനി സ്ഥാപിച്ചു. ഇന്ന് റെസിഡൻഷ്യൽ ,കൊമ്മേർഷ്യൽ കൺസ്ട്രക്ഷൻ ഉൾപ്പെടെ ഒരേ സമയം വിവിധയിനം പ്രൊജെറ്റുകൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ് ഈ സംരംഭം. 2019 ൽ ബിസിനസ്സ് വിപുലീകരിച്ച മാം ആൻഡ് ഡാഡ് കെയർ ഹെൽത്ത് കെയർ എന്ന സ്ഥാപനം സ്ഥാപിച്ചു അത് നല്ല രീതിയിൽ നടന്നുകൊണ്ടിരിക്കുന്നു . ഹോം ഹെൽത്ത് കെയർ. ഫിസിയോ തെറാപ്പി, നഴ്‌സിംഗ് തുടങ്ങിയ മേഖലകളിലെ സേവനങ്ങൾ നൽകി അവിടെയും കൈയൊപ്പ്‌ പതിക്കാൻ സജിമോന് കഴിഞ്ഞു. അങ്ങനെ ബിസിനസ്സ് തുടങ്ങിയ മേഘലകളിൽ എല്ലാം വിജയക്കൊടി പാറിച്ച സജിമോൻ ബിസിനസ്സ് സംരംഭകർക്ക്‌ ഒരു മാതൃകയാണ്.

ഫാദർ മാത്യു കുന്നത്ത് ചാരിറ്റബിൾ ഫൌണ്ടേഷനിലൂടെ സജിമോൻ അമേരിക്കയിൽ സമുഖ്യപ്രവർത്തനത്തിന് തുടക്കം കുറിക്കുന്നത് , അതിനു ശേഷമാണ് പ്രവർത്തനം മഞ്ചിലൊട്ടു വ്യാപിപ്പിക്കുന്നത്. മഞ്ചിൽ കുടി ഫൊക്കാനയിൽ എത്തിയ സജിമോന്റെ അമേരിക്കയിലെ സാമൂഹ്യ പ്രവർത്തനത്തിന്റെ മുഖ്യ ഭാഗവും അരങ്ങേറിയത്.അവിടെയാണ്. കമ്മിറ്റി മെംബർ മുതൽ ട്രഷർ , ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ച സജിമോൻ ജനറൽ സെക്രട്ടറിയെന്ന നിലയിൽ നടത്തിയ ഓരോ പ്രവർത്തനങ്ങളും ഏറെ ശ്ലാഘനീയമായിരുന്നു . പ്രേത്യേകിച്ചും ഫൊക്കാനയുടെ TSA സർട്ടിഫിക്കേഷൻ, PVSC റെക്കകാനേഷൻ , കോവിഡ് ടാസ്ക് ഫോഴ്സ് , ഭവനം പേജെക്ട , ഫൊക്കാന മെഡിക്കൽ കാർഡ് തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുവാൻ കഴിഞ്ഞു .തികഞ്ഞ വാഗ്മിയുംകഴിവുറ്റ പ്രവർത്തകനുമാണ് സജിമോൻ.

2022 കേരള ലോക സഭയിൽ അംഗമാകുകയും, കേരള ലോക സഭ സമ്മേളനത്തിൽ പങ്കെടുക്കവെ, മലയാളത്തിലുള്ള ഒട്ടു മിക്ക ചാനലുകളിൽ ചർച്ചകളിൽ പങ്കെടുത്തു മികവ് കാട്ടി.

മാധ്യമ രംഗത്തുംസജിമോൻ സജീവ സാന്നിധ്യമാണ്. ന്യൂസ് 18 പോലുള്ള ചാനലുകളിൽ രാഷ്ട്രീയ- വാണിജ്യ മേഖലകളിലെ ചർച്ചകൾ തുടങ്ങി നിരവധി വിഷയങ്ങളിൽ പാനൽ അംഗമായി ശ്രദ്ധേയമായ നിർദ്ദേശങ്ങളും അഭിപ്രയങ്ങളും രേഖപ്പെടുത്താൻ സജിമോന് കഴിഞ്ഞിട്ടുണ്ട്.

പാലയ്ക്കടുത്ത് കരിമ്പാനി എന്ന കൊച്ചു ഗ്രാമത്തിൽ നിന്നും അമേരിക്കയിൽ കുടിയേറിയ സജിമോൻ ആന്റണി ന്യൂജേഴ്സിയിലാണ് താമസം. ഭാര്യ ഷീന സജിമോൻ , മക്കൾ, ഇവ ആന്റണി എവിൻ ആന്റണി, ഈഥൻ ആന്റണി.

ബിസിനസ്സ് രംഗത്തും സാമുഖ്യ രംഗത്തും ഇനിയും കൂടുതൽ വിസ്മയങ്ങൾ തീർക്കാൻ സജിമോന് കഴിയട്ടെ . സ്വപ്നങ്ങൾ കാണുകയല്ല, അതു യാഥാർഥ്യമാക്കുകയാണ് സജിമോൻ ആന്റിണിയുടെ കഴിവ് എടുത്തു പറയേണ്ടുന്നതാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments