Thursday, April 25, 2024

HomeAmericaവിജയം വൻ വിജയം

വിജയം വൻ വിജയം

spot_img
spot_img

ഹൂസ്റ്റൻ : മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ വർഷങ്ങളായി നടത്തി വരുന്ന ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ പ്രധാനമായ എൻജിനിയറിങ് പ്രവേശന പരീക്ഷ വിജയിച്ച നിർധനരായ വിദ്യാർഥികൾക്ക് നൽകുന്ന സ്കോളർഷിപ് സഹായത്തിനുള്ള ധനശേഖരാർദ്ധം ഒക്ടോബർ മാസം രണ്ടാം തീയതി വൈകുന്നേരം ആറു മണിക്ക് ഹൂസ്റ്റണിലെ സെൻറ് ജോസഫ് ഹാളിൽ നടത്തിയ സിതാര കൃഷ്ണകുമാർ മറ്റു പ്രശസ്ത ഗായകരായ ഹരീഷ് ശിവരാമകൃഷ്ണനും  ജോബ് കുര്യനും കൂടി ചേർന്നപ്പോൾ സംഗീത സൗകുമാര്യത്തിന്റെ ആനന്ദ സാഗരത്തിലാറാടി എന്ന് പറയുന്നതിൽ അതിശയോക്തിയില്ല.

മലയാളി എൻജിനീയേഴ്‌സ് അസോസിയേഷൻ  ഹൂസ്‌റ്റൻ ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളിൽ തുടങ്ങിവച്ച ഓരോ വർഷവും അൻപതിനായിരം രൂപാ വീതം പത്തു കുട്ടികൾക്ക് നൽകിവരുന്ന  സ്കോളർഷിപ്  അനുസ്യുതം തുടർന്നുകൊണ്ടേയിരിക്കുന്നു.എൻജിനീയറിങ് പ്രവേശന പരീക്ഷ വിജയിച്ചു നിൽക്കുന്ന സാമ്പത്തികമായി പിന്നൊക്കെ നിൽക്കുന്ന വിദ്യാർഥികൾക്ക് ഇപ്പോൾ സഹായത്തിനായി അപേക്ഷിക്കാം. അപേക്ഷ അയക്കേണ്ടത് meahouston.2022scholarship@gmail.com എന്ന വിലാസത്തിലോ https://meahouston.org/scholarship/ എന്ന വെബ്സൈറ്റിലോ അപേക്ഷിക്കാവുന്നതാണ്.

ഇനിയും ഈ സഹായം കൂടുതൽ കുട്ടികളിലേക്ക്  എത്തിക്കുവാൻ മലയാളി എഞ്ചിനിയേർസ് അസോസിയേഷൻ പ്രതിഞ്ജാബദ്ധമാണെന്നു പ്രസിഡന്റ് ശ്രീ സുബിൻ ബാലകൃഷ്ണൻ അറിയിച്ചു. മൂന്നര മണിക്കൂർ നീണ്ടുനിന്ന ഈ സംഗീത നിശ സമ്പന്നമാക്കിയ സിത്താര കൃഷ്ണകുമാറിനും ടീമിനും  നല്ലവരായ ഹൂസ്റ്റൺ നിവാസികൾക്കും പ്രസിഡന്റ് നന്ദി പ്രകടിപ്പിച്ചതോടെ സതിരു കഴിഞ്ഞു യവനിക താണു സംഗീത ശാലയിലാളൊഴിഞ്ഞു.

എല്ലാ വർഷവും മലയാളീ എൻജിനീയേഴ്‌സ് അസോസിയേഷൻ നടത്തിവരാറുള്ള കൾച്ചറൽ ഫെസ്റ്റ് 2022 ഡിസംബർ മാസം പത്താം തീയതി വൈകുന്നേരം അഞ്ചു മണിക്ക് മിസോറി സിറ്റിയിലുള്ള  ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററിൽ വച്ച് EUPHORIA’22  എന്ന പേരിൽ നടത്തുന്നു. ഈ വർണോജ്വലമായ കലാപരിപാടികൾ ആഘോഷമാക്കുവാൻ മലയാളി എൻജിനിയേർസ് അസോസിയേഷൻ കുടുംബങ്ങളെ സ്നേഹപൂർവ്വം ക്ഷണി ക്കുന്നതായും സീറ്റുകൾ കാലേകൂട്ടി ഉറപ്പുവരുത്താനും ശ്രീ. സുബിൻ ബാലകൃഷ്ണൻ അറിയിച്ചു.

വാർത്ത അയച്ചത്: ശങ്കരൻകുട്ടി, ഹൂസ്‌റ്റൻ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments