ഫാ.ബിൻസ് ജോസ് ചേതാലിൽ
ന്യൂജേഴ്സി ക്രിസ്തുരാജ ക്നാനായ കത്തോലിക്ക ഇടവക ദൈവാലയത്തിന്റെ അഞ്ചാം വാർഷികാഘോഷകർമ്മപദ്ധതികളുടെ ഭാഗമായി മാതാവിന്റെ അമലോത്ഭവ തിരുനാളിനോട് അനുബദ്‌ധിച്ച് ഇടവകയിലെ മേരി നാമധാരികളുടെ പ്രത്യേക സംഗമം സംഘടിച്ചു.അന്നേദിവസം ഇടവകയിലെ ഏറ്റവും പ്രായ ചെന്ന മേരി നാമധാരിയായ തൊണ്ണൂറ്വയസ്സ് അന്ന് പൂർത്തിയായ മേരി ചാമക്കാലായിലെ പ്രത്യേകം ആദരിച്ചു.മരിയൻസംഗമത്തിൽ പങ്കെടുത്ത മേരിനാമധാരികൾക്ക് വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രത്യേക ആശീർവ്വാദപ്രാർത്ഥനയും സ്നേഹവിരുന്നും ക്രമീകരിച്ചു.