Monday, October 7, 2024

HomeAmericaബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനു ഡാലസിൽ സ്വീകരണം.

ബിഷപ്പ് മാർ ജോയ് ആലപ്പാട്ടിനു ഡാലസിൽ സ്വീകരണം.

spot_img
spot_img

മാർട്ടിൻ വിലങ്ങോലിൽ 
ഡാളസ് : ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ ബിഷപ്പായി, പുതുതായി സ്‌ഥാനമേറ്റ മാർ. ജോയ് ആലപ്പാട്ടിനു ഡാളസ്  സെന്റ്. തോമസ് സീറോ മലബാർ ഫൊറോനാ ദേവാലയത്തിൽ ഡിസംബർ 11 നു ഞായറാഴ്ച സ്വീകരണം നൽകി.  

മുത്തുക്കുടകളുടെ അകമ്പടിയോടെ നടന്ന സ്വീകരണ ജാഥയിൽ ഇടവകയിലെ ആബാലവൃത്തം ജനങ്ങളും പങ്കെടുത്തു. തുടർന്ന് നടന്ന ആഘോഷമായ വിശുദ്ധ കുർബാനക്ക് മാർ. ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. ജെയിംസ് നിരപ്പേൽ സഹകാർമികൻ ആയിരുന്നു. 

തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ, വിവാഹത്തിന്റെ ഇരുപത്തിയഞ്ചും നാലപ്പതും വാർഷികം ആഘോഷിക്കുന്ന  ദമ്പതികൾക്ക് മെമന്റോ നൽകി ആദരിച്ചു.  ആധ്യാത്മികതയിൽ അടിയുറച്ചുള്ള  ജീവിതത്തിന്റെ പ്രാധാന്യത്തെകുറിച്ച്  വിശ്വാസികളെ  അഭിസംബോധന ചെയ്ത പ്രസംഗത്തിൽ മാർ. ആലപ്പാട്ട്  എടുത്തുപറഞ്ഞു. അതോടൊപ്പം ഏവർക്കും ക്രിസ്തുമസിന്റെയും പുതുവത്സരത്തിന്റെയും ആശംസകളും   നേർന്നു. സ്നേഹവിരുന്നോടു കൂടി പരിപാടികൾ പര്യവസാനിച്ചു. 

സ്വീകരണ സമ്മേളനം വിജയകരമാക്കുവാൻ വികാരി ഫാ. ജെയിംസ് നിരപ്പേലിനൊപ്പം, ട്രസ്റ്റിമാരായ ജിമ്മി മാത്യു, ചാർളി അങ്ങാടിശ്ശേരിൽ, ടോമി ജോസഫ്,  ജീവൻ ജെയിംസ് എന്നിവരും പ്രവർത്തിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments