Monday, October 7, 2024

HomeAmericaമാർത്തോമ്മാ ഭദ്രാസന കൺവെൻഷൻ ഡിസംബർ 29,30 തീയതികളിൽ അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ

മാർത്തോമ്മാ ഭദ്രാസന കൺവെൻഷൻ ഡിസംബർ 29,30 തീയതികളിൽ അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ

spot_img
spot_img

ഷാജീ രാമപുരം

ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക – യൂറോപ്പ് ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ഭദ്രാസന വാർഷിക കൺവെൻഷൻ ഡിസംബർ 29,30 (വ്യാഴം,വെള്ളി) തീയതികളിൽ ഭദ്രാസന മിഷൻ പ്രവർത്തനങ്ങളുടെ ആസ്ഥാനമായ അറ്റ്ലാന്റയിലെ കർമ്മേൽ മാർത്തോമ്മാ സെന്ററിൽ (6015 Old Stone Mountain Road, Stone Mountain, GA 30087) വെച്ച് നടത്തപ്പെടും.

ഭദ്രാസന അധിപൻ ബിഷപ് ഡോ.ഐസക്ക് മാർ ഫിലക്സിനോസ് കൺവെൻഷൻ ഉത്ഘാടനം ചെയ്യും. കൊളംബിയ തിയോളജിക്കൽ സെമിനാരി അദ്ധ്യാപിക റവ.ഡോ.അന്നാ കാർട്ടർ ഫ്ലോറെൻസ് മുഖ്യ സന്ദേശം നൽകും.

വൈകിട്ട് 7മണി മുതൽ 8.30 വരെ നടത്തപ്പെടുന്ന കൺവെൻഷൻ www.marthomanae.org എന്ന വെബ്സൈറ്റിലും, മാർത്തോമ്മ മീഡിയായിലും ദർശിക്കാവുന്നതാണ്. 

അറ്റ്ലാന്റാ കർമ്മേൽ മാർത്തോമ്മ സെന്ററിൽ വെച്ച് നടത്തപ്പെടുന്ന കൺവെൻഷനിലേക്ക് എല്ലാ വിശ്വാസ സമൂഹത്തെയും ക്ഷണിക്കുന്നതായി ഭദ്രാസന സെക്രട്ടറി റവ.ജോർജ് എബ്രഹാം കല്ലൂപ്പാറ, ഭദ്രാസന ട്രഷറാർ ജോർജ് പി.ബാബു എന്നിവർ അറിയിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments