Monday, October 7, 2024

HomeAmericaഗുരുത്വം വഴിയുന്ന വേദിയിൽ കെ എച്ച് എന്‍ എ യുടെ "അശ്വമേധത്തിനു " കേളികൊട്ട്

ഗുരുത്വം വഴിയുന്ന വേദിയിൽ കെ എച്ച് എന്‍ എ യുടെ “അശ്വമേധത്തിനു ” കേളികൊട്ട്

spot_img
spot_img

ഹ്യൂസ്റ്റൺ: സ്വാമി സത്യാനന്ദ സരസ്വതി യുടെ മാർഗ്ഗ നിർദേശത്താലും ഗുരു
പരമ്പരയുടെ അനുഗ്രഹത്താലും 2001 ൽ സ്ഥാപിതമായ കെ എച്ച് എന്‍ എ യുടെ 2023
ഹിന്ദു കൺവെൻഷൻ്റെ പ്രഖ്യാപനം ലളിതവും ഭക്‌തി നിർഭരവുമായ അന്തരീക്ഷത്തിൽ
നടത്തപ്പെട്ടു. അമ്പലത്തിൻ്റെ ആൽത്തറയിൽ, വൈകുന്നേരം വന്നു സംസാരിച്ചു
പിരിയുന്ന അനുഭവം അവിടെ വരുന്ന ഓരോരുത്തർക്കും ഉണ്ടാവണം എന്നത് കൊണ്ട് തന്നെ സാങ്കേതികതയുടെ അതിപ്രസരം പരമാവധി കുറച്ചു കൊണ്ടാണ് വടക്കേ അമേരിക്കൻ ഹിന്ദുക്കളുടെ തറവാടായ കേരള ഹിന്ദൂസ് ഓഫ് നേര്‍ത്ത് അമേരിക്ക (കെ എച്ച് എന്‍
എ) “ഗുരുത്വം ” എന്ന ഈ കുടുംബ സംഗമം സംഘടിപ്പിച്ചത്.

യുവതലമുറയിലെ അംഗമായ വൈഭവ് സുധീർ ആലപിച്ച പ്രാർത്ഥനാ ഗാനത്തോടെ പരിപാടികള്‍
ആരംഭിച്ചു. ജോയിൻറ് ട്രീഷറർ വിനോദ് വാസുദേവൻ പരിപാടിയിൽ പങ്കെടുക്കാൻ
എത്തിച്ചേർന്ന എല്ലാവർക്കും സ്വാഗതം ആശംസിച്ചു.

തുടർന്ന്‌ മുരളി തിരുമേനി ഗണപതിക്കും ഗുരുവായൂരപ്പനും പുഷ്പാർച്ചന നടത്തിയ ശേഷം
കെ എച്ച് എന്‍ എ 2023 ഹ്യൂസ്റ്റൺ കൺവെൻഷന്റെ ഔപചാരികമായ പ്രഖ്യാപന കർമം പ്രസിദ്ധമായ പഞ്ചാരിമേളത്തിന്റെ അഞ്ചാം കാലത്തിന്റെ തീരു കലാശം കൂട്ടി
ചേർത്ത ‘വിളംബരം’ കൊട്ടോടെ ഡിസംബർ 11 നു ടെക്സസിലെ സ്റ്റാഫ്‌ഫോർഡ് സിറ്റിലെ ഡെസ്ടിനി ഇവൻറ് ഹാളിൽ വച്ചു വൈകിട്ട് 6 മണിയോടെ നടത്തപ്പെട്ടു. ബിജു പിള്ള, സുനിൽ കുമാർ, അശോകൻ കേശവൻ, ബാബുദാസ് , സുജിത് ,മധു , ജയകുമാർ എന്നിവരാണ് കേളി കോട്ടിനു നേതൃത്വം നൽകിയത്.
കെ എച്ച് എന്‍ എ പ്രസിഡന്റ് ജി.കെ പിള്ള കൺവെൻഷൻ നടത്തപ്പെടുന്ന വേദിയായ
ഹ്യൂസ്റ്റൺ ഹിൽട്ടൺ അമേരിക്കാസ് ഹോട്ടലിന്റെ കരാറ് ഹിൽട്ടൺ അമേരിക്കാസ് ഹോട്ടലിന്റെ ബോർഡ് ഓഫ് ഡയറക്ടർ ഹാസു പട്ടേൽനു കൈമാറി. ജി.കെ പിള്ള , സോമരാജൻ നായർ , രഞ്ജിത്ത് പിള്ള , ഉണ്ണി മണപ്പുറത്തു, വിനോദ് വാസുദേവൻ , ദിലീപ് കുമാർ , സൂര്യജിത്, എന്നിവർ ചടങ്ങുന് നേതൃത്വം നൽകി. ടെംപിൾ ബോർഡ് പ്രൊജക്റ്റ് ഉദ്‌ഘാടന൦ ശ്രി ജി.കെ പിള്ള പ്രസാദം പാക്കേജ് ശ്രീമതി ശ്രീദേവി മേനോനു നൽകികൊണ്ട് നിർവഹിച്ചു .

സംഘടനയുടെ വളര്‍ച്ച, സ്കോളര്‍ഷിപ്പ്, ‘അമ്മ കൈനീട്ടം’ തുടങ്ങിയ മനുഷ്യോപകാര പ്രദമായ പദ്ധതികളുടെ പ്രാധാന്യം പ്രത്യേകം അനുസ്മരിച്ചു
കൊണ്ടു 2023 നവംബർ 23 ന് ആരംഭിക്കുന്ന കൺവെൻഷൻ ന്റെ വിജയത്തിനും
മുന്നോട്ടുള്ള എല്ലാ പ്രവര്‍ത്തനങ്ങളിലും എല്ലാവരുടെയും സഹകരണമുണ്ടാവണമെന്ന്
കെ എച്ച് എന്‍ എ ഭാരവാഹികൾ അഭ്യര്ത്ഥിച്ചു . ഡോ. ലത പിള്ള , ഡോ. സംഗീത പിള്ള എന്നിവർ കൺവെൻഷൻ പ്രീമിയം പാക്കേജ് രെജിസ്ട്രേഷൻ തുകയുടെ 5001 ഡോളറിന്റെ ചെക്ക് രെജിസ്ട്രേഷൻ ചെയർ സുബിൻ കുമാരന് കൈ മാറി. അനിത മധു ,വസന്ത അശോകൻ, ഗിരിജ ബാബു തുടങ്ങിയവർ
രെജിസ്ട്രേഷൻ ഡെസ്ക് മാനേജ്‌മന്റ് വളരെ കൃത്യ നിഷ്ഠതയോടെ നിർവഹിച്ചു.

ഡോ. വേണു ഗോപാൽ , ഡോ. രാജപ്പൻ നായർ , പൊന്നു പിള്ള , ഷണ്മുഖൻ വലുലിശ്ശേരി,
പദ്മിനി ടീച്ചർ , പരമേശ്വരൻ മൂത്താത്‌ എന്നിവർ ആശംസാ പ്രസംഗം നടത്തി . വിവിധ
സസാസ്കാരിക സാമൂഹ്യ രംഗത്തും വിദ്യാഭ്യാസ ഗവേഗവേഷണരംഗത്തിൽ തനതായ
വ്യക്തിമുദ്ര പതിപ്പിച്ച ഈ വ്യക്തികൾ എല്ലാവരും തന്നെ ആശംസ പ്രസംഗത്തിൽ
ഹിന്ദു സമൂഹം നേരിടുന്ന വെല്ലു വിളികളും സമൂഹത്തിന്റെ` ഉന്നമനത്തിന്
വേണ്ടിയുള്ള വിഷയത്തെപ്പറ്റി നടത്തിയ പരാമർശങ്ങളും പരിപാടിയിൽ പങ്കെടുത്ത
ഇരുന്നൂറ്റമ്പതോളം കുടുംബാംഗങ്ങളിൽ വളരെയധികം ശ്രദ്ധ ഉണര്‍ത്തി .

ഹിന്ദു സമ്മേളനത്തിന്റെ വിശദാംശങ്ങളും മുഖ്യപരിപാടികളുടെ സമഗ്രഹവും
കൺവെൻഷൻ ചെയർ രഞ്ജിത്ത് പിള്ള വളരെ വിശദമായി അവതരിപ്പിച്ചു.

പൂർണിമ പിള്ള, ധനിഷാ സാം , രേഷ്മ വിനോദ് , ശ്രീലേഖ ഉണ്ണി , ലക്ഷ്മി ഗോപിനാഥ്, കാവ്യ അരുൺ, നിഷ റേയെൻ എന്നിവർ അവതരിപ്പിച്ച നൃത്ത൦
കലാപരിപാടികള്‍ക്ക് മാറ്റ് കൂട്ടി.

അനിൽ ജനാർദ്ദനൻ , വേണു മനോജ് , സുധീർ പദ്മനാഭൻ , ശ്രീകാന്ത് കൃഷ്ണ , സുജിത്
ഗോപൻ, ജയകുമാർ പരമേശ്വരൻ, മധു ചേരിക്കൽ, സൂര്യജിത് സുഹാഷ്‌ ,ലക്ഷ്മി
വിദ്യാസാഗർ എന്നിവർ കലാപരിപാടികളുടെ ഭാഗമായി ആലപിച്ച ഗാനങ്ങൾ ശ്രോതാക്കളെ
പിടിച്ചിരുത്തി. പരിപാടിയിൽ ഡയറക്ടർ ബോർഡ് മെമ്പർ ഡോ .ബിജു പിള്ള എം സി യായി
പ്രവർത്തിച്ചു. സുരേന്ദ്രൻ കളത്തിൽതാഴ , പ്രകാശൻ ദിവാകരൻ , സാം സുരേന്ദ്രൻ , വിഷ്ണു ഭാസി,സുനിൽ , ആകാഷ് തുടങ്ങിയവർ ഭക്ഷണ വിതരണത്തിനു നേതൃത്വം നൽകി. കൺവെൻഷൻ കൺവീനർ അശോകൻ കേശവന്റെ നന്ദി പ്രകാശനത്തോടും തുടര്‍ന്ന് അത്താഴ വിരുന്നോടെ പരിപാടികൾക്ക് സമാപനം കുറിച്ചു.

വാർത്ത അയച്ചത്: ശങ്കരൻകുട്ടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments