Monday, October 7, 2024

HomeAmericaമിഷൻ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബർ 22ന്

മിഷൻ ലീഗ് ചിക്കാഗോ രൂപതാ ക്രിസ്‌തുമസ്‌ ആഘോഷം ഡിസംബർ 22ന്

spot_img
spot_img

ചിക്കാഗോ: സീറോ-മലബാർ രൂപതയിലെ ലിറ്റൽ ഫ്ളവർ (ചെറുപുഷ്‌പ) മിഷൻ ലീഗ് സംഘടിപ്പിക്കുന്ന ക്രിസ്‌തുമസ്‌ ആഘോഷങ്ങൾ ഡിസംബർ 22ന് ഓൺലൈനിലൂടെ നടത്തപ്പെടും. രൂപതയിലെ എല്ലാ ഇടവകളിൽ നിന്നുമുള്ള കുട്ടികൾ പങ്കെടുക്കുന്ന ഈ ആഘോഷ പരിപാടികൾ, രൂപത അധ്യക്ഷൻ മാർ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്യും. മിഷൻ ലീഗ് രൂപത പ്രസിഡന്റ് സിജോയ് സിറിയക് അധ്യക്ഷത വഹിക്കും.

സിസ്റ്റർ ഡിന്നാ തെരേസാ സി.എം.സി. ക്രിസ്‌തുമസ്‌ സന്ദേശം നൽകും. രൂപത ഡയറക്ടർ ഫാ. ജോർജ് ദാനവേലിൽ, സെക്രട്ടറി ടിസൻ തോമസ്, ജോയിൻറ് ഡയറക്ടർ സിസ്റ്റർ ആഗ്നസ് മരിയ എം.എസ്.എം.ഐ എന്നിവർ സംസാരിക്കും. വിവിധ ഇടവകളിൽ നിന്നുമുള്ള ക്രിസ്‌തുമസ്‌ കരോളുകൾ, ഓൺലൈൻ മത്സരങ്ങൾ, കലാ പരിപാടികൾ എന്നിവ ക്രിസ്‌തുമസ്‌ ആഘോഷങ്ങൾക്ക് കൊഴുപ്പേകും.

മിഷൻ ലീഗ് രൂപതാ എക്സിക്യൂട്ടീവ് ടീം അംഗങ്ങളായ ഫാ.ബിൻസ് ചേത്തലിൽ, ഫാ. ടെൽസ് അലക്സ്, ജിമ്മിച്ചൻ മുളവനാൽ, സോഫിയ മാത്യു, സിസ്റ്റർ റോസ് പോൾ സി.എം.സി., സിസ്റ്റർ സാന്ദ്രാ എസ്.വി.എം., സോണിയ ബിനോയ്, ആൻ ടോമി, ബിനീഷ് ഉറുമീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments