Friday, March 29, 2024

HomeAmericaദമ്പതികള്‍ കൊലപ്പെട്ട കേസ്സില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം

ദമ്പതികള്‍ കൊലപ്പെട്ട കേസ്സില്‍ പ്രതികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം

spot_img
spot_img

പി പി ചെറിയാന്‍

ടൊറന്റൊ(കാനഡ): അഞ്ചുവര്‍ഷം മുമ്പു കൊല്ലപ്പെട്ട ബില്യനിയര്‍ ദമ്പതികളുടെ കൊലയാളികളെ കണ്ടെത്താന്‍ സഹായിക്കുന്നവര്‍ക്ക് 35 മില്യണ്‍ ഡോളര്‍ ഇനാം പ്രഖ്യാപിച്ചു കുടുംബാംഗങ്ങള്‍. മുമ്പു പ്രഖ്യാപിച്ച 25 മില്യനു പുറമെ 10 മില്യണ്‍ കൂടിയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.

2017 ഡിസംബര്‍ 15നാണ് ജനറില്‍ ഡ്രഗ് മേക്കര്‍ അപ്പോ ടെക്‌സ് കമ്പനി ഉടമസ്ഥാനായ ബാരി ഷെര്‍മാന്‍(75), ഭാരി എന്തിയും തങ്ങളുടെ കൊട്ടാരതുല്യമായ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇതൊരു കൊലപാതമാണെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.

ഇവരുടെ മകന്‍ ജോനാഥാന്‍ ഷെര്‍മന്നാണ് പ്രതിഫലം വര്‍ദ്ധിപ്പിച്ച വിവരം ഡിസംബര്‍ 19ന് മാധ്യമങ്ങളെ അറിയിച്ചത്. പൈശാചിക പ്രവര്‍ത്തി ചെയ്തവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവരാതെ വിശ്രമമില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം പോലീസ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ വീഡിയോ പൊതുജനങ്ങള്‍ക്ക് വേണ്ടി പ്രദര്‍ശിപ്പിച്ചു സഹായം അഭ്യര്‍ത്ഥിച്ചിരുന്നു.

ജ്യൂയിഷ് കമ്മ്യൂണിറ്റിയില്‍പ്പെട്ട ഇവരുടെ കൊലപാതകം കനേഡിയന്‍ ഗവണ്‍മെന്റിനേയും, പോലീസിനേയും പ്രതികൂട്ടിലാക്കിയിരുന്നു.

ഇവരുടെ നാലു മക്കള്‍ സ്വകാര്യ കുറ്റാന്വേഷകരെ നിയമിച്ചാണ് അന്വേഷണം നടത്തിയിരുന്നത്. രണ്ടു തവണ ഓട്ടോപ്‌സി നടത്തിയതിനു ശേഷമാണ് ദമ്പതിമാര്‍ കൊല്ലപ്പെട്ടതാകാം എന്ന് പോലീസ് വെളിപ്പെടുത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments