പി പി ചെറിയാന്‍
യൂയോര്‍ക്ക് : ആറുമാസം മുതല്‍ മുകളിലോട്ട് പ്രായമുള്ള എല്ലാ ന്യൂയോര്‍ക്കിലെ ജനങ്ങളും നിര്‍ബന്ധമായും ഫ്‌ളൂ വാക്‌സിന്‍ സ്വീകരിക്കണമെന്നു ന്യൂയോര്‍ക്ക് ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
ഡിസംബര്‍ 10ന് അവസാനിച്ച ആഴ്ചയേക്കാള്‍ 19 ശതമാനമാണ് ഫ്‌ളൂ വര്‍ദ്ധിച്ചിരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ആറുശതമാനം വര്‍ദ്ധനവുണ്ടായിട്ടുണ്ട്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങളും വര്‍ദ്ധിച്ചിരിക്കുന്നു. ഈയ്യിടെ നാലു കുട്ടികളുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
വിന്റര്‍ സീസണ്‍, ഹോളിഡേ സീസണ്‍, ആരംഭിച്ചതോടെ ന്യൂയോര്‍ക്കില്‍ ഫ്‌ളൂ, ആര്‍.എസ്.വി., കോവിഡ് 19 കേസ്സുകള്‍ വ്യാപകമായിരിക്കുന്നു. ഇതിനെ പ്രതിരോധിക്കുന്നതിന് ഏറ്റവും അനുയോജ്യമായത് ഫ്‌ളൂ വാക്‌സിന്‍ തന്നെയാണ് സ്റ്റേറ്റ് ഹെല്‍ത്ത് കമ്മീഷ്ണര്‍ ഡോ.മേരി ടി. ബസ്സറ്റ് പറഞ്ഞു.
വാക്‌സിന്‍ സ്വീകരിക്കുന്നതു സ്വയം രക്ഷിക്കാനും, കുടുംബാംഗങ്ങളുടെ ആരോഗ്യ സംരക്ഷണത്തിനും കൂടിയാണ്. ഫ്‌ളൂ സീസണ്‍ ആരംഭിച്ചതോടെ ന്യൂയോര്‍ക്കിലെ 62 കൗണ്ടികളില്‍ 166 273 പോസിറ്റീവ് ഇന്‍ഫ്‌ളൂവന്‍സ കേസ്സുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
അമേരിക്കയില്‍ ഇതുവരെ 9,300 മരണങ്ങളാണ് ഫ്‌ളൂവിനെ തുടര്‍ന്ന് ഉണ്ടായിരിക്കുന്നതെന്ന് സി.ഡി.സി.യും പറയുന്നു.