Saturday, April 20, 2024

HomeAmericaകൊടും ശൈത്യത്തില്‍ വിറച്ച്‌ അമേരിക്ക, മരണം 60 കടന്നു

കൊടും ശൈത്യത്തില്‍ വിറച്ച്‌ അമേരിക്ക, മരണം 60 കടന്നു

spot_img
spot_img

ന്യൂയോ‍ര്‍ക്ക്: മഞ്ഞുവീഴ്ചയും ശീതക്കാറ്റും തുടരുന്ന അമേരിക്കയില്‍ മരണം 60 കടന്നു. ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമാണ്.

മഞ്ഞുവീഴ്ചയിൽ അമേരിക്കന്‍ മലയാളികളുടെ ജീവിതവും നരകതുല്യമായി. ലക്ഷക്കണക്കിന് വീടുകള്‍ ഇപ്പോഴും ഇരുട്ടിലാണ്.

മഞ്ഞുവീഴ്ചയെ തുടര്‍ന്ന് കൂടുതല്‍ ആളപായമുണ്ടായ ന്യൂയോര്‍ക്കില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്.

റെയില്‍, റോഡ് വ്യോമഗതാഗതങ്ങളെല്ലാം താറുമാറായിട്ടുണ്ട്. പലയിടത്തും മൈനസ് 50 ഡിഗ്രി വരെ താപനിലയെത്തി. തിങ്കളാഴ്ച ഉച്ചവരെ ഏകദേശം 2,085 ആഭ്യന്തര രാജ്യാന്തര വിമാനസര്‍വീസുകളാണു യുഎസില്‍ റദ്ദാക്കിയത്. കാറുകളുടെയും വീടുകളുടെയും മുകളില്‍ ആറടിയോളം ഉയരത്തില്‍ മഞ്ഞുപൊതിഞ്ഞിരിക്കയാണ്.

കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ഗതാഗത കുരുക്കില്‍ അകപ്പെട്ട വാഹനങ്ങള്‍ക്ക് അകത്ത് നിന്നും വീടുകള്‍ക്ക് പുറത്തു നിന്നുമായാണ് പല മൃതദേഹവും കണ്ടെടുത്തത്.

നിരവധി പേര്‍ ഇപ്പോഴും പലയിടത്തായി കുരുങ്ങി കിടക്കുന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments