ഓരോ വര്ഷാരംഭത്തിലും തീരുമാനങ്ങൾ എടുക്കുകയും എന്നാൽ തിരക്കിട്ട ജീവിതത്തിൽ നന്മ ചെയ്യുവാനുള്ള അവസരങ്ങൾ നഷ്ടപെടുത്തിയിട്ടുണ്ടോ എന്ന് നാം സ്വയം ആത്മ പരിശോധന നടത്തുകയും, നഷ്ടപ്പെടുത്തിയ അനവധി നന്മകൾ ചെയ്യുവാനുള്ള മനസ്സും അവസരങ്ങളും 2023 പുതുവർഷത്തിൽ ഈശ്വരൻ നൽകി തരട്ടെ എന്ന് അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ പ്രസിഡണ്ട് എബി മക്കപ്പുഴ ആശംസിച്ചു.
നമ്മുടെ ജീവിതത്തിൽ പല നേട്ടങ്ങളും പണവും പ്രതാപവും നേടിയെടുത്തു. നമ്മൾ നേടിയെടുത്ത വിജയങ്ങളിൽ നന്മയുടെ അളവ് എത്രമാത്രം ഉണ്ടായിരുന്നു? പുതുവർഷ തുടക്കത്തിൽ നാം ചിന്തിക്കണം. നമ്മുടെ ആയുസ്സ് ഈശ്വരന്റെ ദാനമായി കാണണം. പുതു വർഷത്തിൽ നാം തീരുമാനങ്ങൾ എടുക്കുമ്പോൾ അത് നടത്തുവാനുള്ള ആയുസ്സു ഈശ്വരനോട് യാചിക്കണം.
ഈശ്വരൻ ദാനമായി നൽകിക്കൊണ്ടിരിക്കുന്ന ജീവിതത്തിൽ നന്മ ചെയ്യുവാനുള്ള അവസരങ്ങൾ നീട്ടി തരുന്ന ഒരു വർഷമായി 2023 പുതു വർഷത്തെ നാം കാണണം. നഷ്ടപ്പെടുത്തിയ അവസരങ്ങളെ ഓര്ത്തു കരഞ്ഞിട്ട് കാര്യമില്ല. മുന്പോട്ടുള്ള ജീവിതത്തിൽ നഷ്ടപെട്ടവ തിരിച്ചു പിടിക്കുവാനുള്ള നല്ല അവസരങ്ങൾ ആക്കി മാറ്റിയെടുക്കണം
.
നമുക്ക് ലഭിച്ച നന്മകളുടെ ഒരു ചെറിയ അംശം ആവശ്യങ്ങളിൽ കഴിയുന്ന സഹോദരങ്ങളിലേക്കു എത്തിക്കുവാനുള്ള നല്ലൊരു മനസ്സു 2023 പുതു വർഷത്തിൽ ഉണ്ടാവണം. അതായിരിക്കട്ടെ നമ്മുടെ പുതുവർഷ തീരുമാനങ്ങളിലെ മുഖ്യ അജണ്ട.
നന്‍മനിറഞ്ഞ ഐശ്വര്യപൂര്‍ണമായ നല്ല നാളുകള്‍ക്കായി
പ്രതീക്ഷയോടെ കാത്തിരിക്കാം
ഏവര്‍ക്കും പുതുവത്സര ആശംസകള്‍ നേർന്നു കൊള്ളട്ടെ
(എബി മക്കപ്പുഴ, പ്രസിഡണ്ട്,
അമേരിക്കൻ മലയാളി വെൽഫെയർ അസോസിയേഷൻ, ഡാളസ്)