Wednesday, January 19, 2022
spot_img
HomeArt and Cultureകാഞ്ഞൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് അനുസ്മരണം ശനിയാഴ്ച 4.30ന്

കാഞ്ഞൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാട് അനുസ്മരണം ശനിയാഴ്ച 4.30ന്


തൃശൂര്‍ : സാമ്പ്രദായിക വിദ്യാഭ്യാസം നേടാതെതന്നെ ക്ലാസിക്കല്‍ കലകള്‍ മുതല്‍ കമ്പ്യൂട്ടര്‍ സയന്‍സ് വരെയുള്ള വൈവിധ്യമാര്‍ന്ന ജ്ഞാനമേഖലകളില്‍ അഗാധമായ പാണ്ഡിത്യം നേടിയിരുന്ന കാഞ്ഞൂര്‍ കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്‍റെ ദേഹവിയോഗത്തില്‍ അനുശോചിക്കുന്നതിന് ജനുവരി 8 ശനിയാഴ്ച 4.30ന് തൃശൂര്‍ മൈലിപ്പാടത്ത് ചേതനാ മ്യൂസിക് കോളേജില്‍ അനുസ്മരണ യോഗം ചേരുന്നു.

കലാമണ്ഡലം ഡീംഡ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ.ടി.കെ . നാരായണന്‍, കേരള സംഗീത നാടക അക്കാദമി സെക്രട്ടറി ഡോ.പ്രഭാകരന്‍ പഴശ്ശി, പെരുവനം കുട്ടൻ മാരാർ, പത്രപ്രവര്‍ത്തകന്‍ ദിനേശ് വര്‍മ്മ,പ്രൊഫ. ജോര്‍ജ്ജ് എസ്.പോള്‍, ചേതന സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ഫാ.ഡോ.പോള്‍ പൂവത്തിങ്കല്‍, ഡോ.സെബാസ്റ്റ്യന്‍ ജോസഫ്, ശ്വേത മഗലത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. തൃശൂരിലെ വിവിധ കലാ സാംസ്കാരിക സംഘടനകള്‍ അനുസ്മരണത്തോട് സഹകരിക്കുന്നു.

(വിശദാംശങ്ങള്‍ക്ക്
പ്രൊഫ.സെബാസ്റ്റ്യന്‍ ജോസഫ് 9400323132
പ്രൊഫ.ജോര്‍ജ്ജ് എസ്.പോള്‍ ഫോണ്‍-9447002453)

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments