Friday, March 29, 2024

HomeArt and Cultureശങ്കര്‍ മഹാദേവന് യു.കെ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

ശങ്കര്‍ മഹാദേവന് യു.കെ സര്‍വകലാശാലയുടെ ഓണററി ഡോക്ടറേറ്റ്

spot_img
spot_img

ലണ്ടന്‍: സംഗീതത്തിലും കലാരംഗത്തും നല്‍കിയ സംഭാവനകള്‍ പരിഗണിച്ച്‌ ഗായകനും സംഗീതസംവിധായകനുമായ ശങ്കര്‍ മഹാദേവന് ബര്‍മിങ്ഹാം സിറ്റി യൂനിവേഴ്സിറ്റി (ബി.സി.യു) ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിക്കും.

യു.കെയിലെ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് കൗണ്ടി മേയറായ ആന്‍ഡി സ്ട്രീറ്റ് അടുത്തിടെ മുംബൈയില്‍ നടന്ന പരിപാടിയില്‍ അവാര്‍ഡ് പ്രഖ്യാപനം നടത്തിയിരുന്നു.

ബി.സി.യു ഡെപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രഫസര്‍ ജൂലിയന്‍ ബീര്‍ അവാര്‍ഡ് സ്വീകരിക്കാന്‍ ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തു. 2023ല്‍ നടക്കുന്ന ചടങ്ങില്‍ ബി.സി.യുവിന്റെ ബഹുമതി നല്‍കും. ‘ഇത് തന്നെ സംബന്ധിച്ച്‌ പുതിയ കാര്യമാണെന്നുംസംഗീതത്തിന് ഡോക്ടറേറ്റ് കിട്ടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നും 55കാരനായ ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments