Wednesday, June 19, 2024

HomeAstrologyപ്രാചീന സംസ്‌ക്കാരങ്ങൾ മിക്കതും നശിപ്പിക്കപ്പെട്ടിട്ടും, മഹാത്ഭുതമായി സനാതന ധർമ്മം, അത് കാക്കുക: സ്വാമി ചിദാനന്ദപുരി

പ്രാചീന സംസ്‌ക്കാരങ്ങൾ മിക്കതും നശിപ്പിക്കപ്പെട്ടിട്ടും, മഹാത്ഭുതമായി സനാതന ധർമ്മം, അത് കാക്കുക: സ്വാമി ചിദാനന്ദപുരി

spot_img
spot_img

ഹ്യൂസ്റ്റൺ: പ്രാചീന സംസ്‌ക്കാരങ്ങൾ മിക്കതും നശിപ്പിക്കപ്പെട്ടിട്ടും, മഹാത്ഭുതമായി സനാതന ധർമ്മം, അത് കാക്കുക, കേരളം ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (കെ.എച്ച്.എൻ.എ) കൺവൻഷൻ ‘അശ്വമേധ’ത്തിന്റെ ഉദ്ഘാടന സമ്മേളനത്തിൽ സ്വാമി ചിദാനന്ദപുരി ആശംസിച്ചു.

പ്രാചീന സംസ്‌ക്കാരങ്ങൾ മിക്കതും നശിപ്പിക്കപ്പെട്ടിട്ടും, മഹാത്ഭുതമായി സനാതന ധർമ്മം, ഹിന്ദു ധർമ്മം, നിലനിൽക്കുന്നു, നൂറ്റാണ്ടുകൾ അടിമത്തത്വത്തിൽ കഴിയേണ്ടി വന്നിട്ടും. എത്രയോ സന്യാസിശ്രേഷ്ഠൻമാർ ഹിംസിക്കപ്പെട്ടിട്ടുണ്ട്. ആയിരകണക്കിന് ക്ഷേത്രങ്ങൾ നശിപ്പിക്കപ്പെട്ടു. മാസങ്ങളോളം നീണ്ടുനിൽക്കും വിധം സർവകാലാശാലകൾ കത്തി അമർന്നിട്ടും, നശിക്കാതെ ഈ ഹിന്ദുധർമ്മം നിലകൊള്ളുകയാണ്.

അതിൽ നമ്മൾ അഭിമാനിക്കുന്നു. ഇവിടെ പലരും പറഞ്ഞു ഹിന്ദു എന്നത് ഒരഭിമാനമാണ്. പക്ഷെ വർത്തമാനകാല യാഥാർത്ഥ്യങ്ങളെ ശരിയായി മനസിലാക്കി, അതിനനുസരിച്ച് പ്രവർത്തിക്കാനും നമ്മെപാകപ്പെടുത്താനും, നമുക്ക് സാധിച്ചെങ്കിൽ മാത്രമേ ലോകത്തിലെ മുഴുവൻ നന്മ ആശീർവദിച്ച ഈ സമൂഹത്തെ നിലനിർത്താനാകു.

രണ്ടാം തലമുറയോ മൂന്നാം തലമുറയായോ സനാതധർമ്മത്തെ കുറിച്ച്, ഹിന്ദുധർമ്മത്തെ കുറിച്ച് എന്തു സംശയങ്ങൾ വന്നാലും പോയി അന്വേഷിക്കുക വിജ്ഞാനികളായ ഗുരുനാഥമാരുടെയടുത്തായിരിക്കില്ല. മറിച്ച് അവരുടെ കൈയ്യിലുള്ള സ്മാർട്ട് ഫോണെേിലാ ലാപ്‌ടോപ്പിലോ കമ്പ്യൂട്ടറിലോ ആണ്. കഴിഞ്ഞ രണ്ടു മൂന്ന് വർഷങ്ങൾ മുമ്പ് ഗൂഗിളിനെയാണ് പ്രധാന ഗുരുവായി സങ്കല്പിച്ചിരുന്നത്. ഇപ്പോൾ ധാരാളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആപ്പുകൾ ഉണ്ട്. അവിടെ നിന്ന് ലഭിക്കുന്ന അറിവുകൾ മുഴുവൻ വികലവും വിരുദ്ധവുമായ അറിവുകളാണ്. അതിന് ആരെയും കുറ്റം പറയാൻ സാധിക്കില്ല. അതിന് ഈ ആർട്ടിഫിഷ്യൽ ആപ്പുകളെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. ലക്ഷകണക്കിന് സൈറ്റിലുകളിൽ നിന്ന് സ്വരൂപിക്കാൻ കഴിയുന്നതാണ് അവർ കൊടുക്കുന്നത്.

ഇവിടെ ഇരിക്കുന്നവരെല്ലാം പ്രതാപശാലികളാണ്. വിദ്യാഭ്യാസപരമായും തൊഴിൽപരമായാലും സാമ്പത്തികമായാലും. പ്രത്യേകിച്ച് ഇൻഫർമേഷനേഷൻ ടെക്‌നോളിയിൽ പ്രവർത്തിക്കുന്നവർ ധാരാളം ഉണ്ട്. ലോകത്തെ മാറ്റിമറിക്കാൻ കഴിയുന്ന അറിവുള്ളവരുണ്ട്. നമുക്ക് വലിയയൊരു ദൗത്യം ഉണ്ട്. ആ ദൗത്യം ലോകത്തിനു മുഴുവൻ സ്‌നേഹം ശാന്തിയും സങ്കല്പിച്ച, ലോകത്തിനു മുഴുവൻ സുഖം പ്രാർത്ഥിച്ച ഈ സംസ്‌കൃതി നിലനിന്നെ മതിയാവൂ. കാരണം ഇതു മാത്രമാണ് ലോകത്തിൽ ആകെ നിലനിൽക്കുന്ന പ്രാചീന സംസ്‌കൃതി.

അതിനെ നശിപ്പിക്കാൻ വേണ്ടി ഒരു പാട് വികലങ്ങളായ ആശയങ്ങളെ ഇന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ലോകത്തിൽ ഏതു സർവ്വകലാശാലകൾക്ക് ഡിപ്പോർട്ട്‌മെന്‌റ് ഓഫ് ഇൻഡോളജി ഉണ്ടെങ്കിൽ ആത് ആന്റി ഹിന്ദുവാണ്. ഒരു സംശവുമില്ല. അവിടെ നിന്നു കിട്ടുന്ന അറിവുകൾ വികലമാണ്. നമ്മുടെ സാംസ്‌കാരിക നായകൻമാർ എന്നു പറയുന്നവരോ കലാകാരൻമാരോ ചിലി അവാർഡുകളെ ആദരിച്ചോ അല്ലെങ്കിൽ സമൂഹത്തിലെ സമ്മാനങ്ങളെ പ്രതീക്ഷിച്ചോ ഒക്കെ ഹിന്ദു ധർമ്മത്തെ അറിഞ്ഞാലും പ്രകീർത്തിക്കാത്ത അവസ്ഥ ഈ വർത്തമാനകാലത്തുണ്ട്.

നമ്മുടെ കർത്തവ്യം പരമാവധി നാളത്തെ നമ്മുടെ മക്കൾക്ക് യഥാർത്ഥമായ അറിവുകൾ നൽകുവാൻ സാധിക്കുന്ന തരത്തിൽ അറിവുകളെ ചേർക്കുക. അമേരിക്കയിൽ ഏതെല്ലാം യൂണിവേഴ്‌സിറ്റികളുണ്ടോ അവിടെ നമ്മുടെ സനാതനധർമ്മത്തെ പകർന്നു നൽകുക. അതുപോലെ ഇവിടെ ഒരുപാട് സേവാ പ്രവർത്തർ ഉണ്ട്. ഒന്നുകൂടി അത് ഏറ്റെടുത്ത പ്രവർത്തിക്കുക. സനാതന ധർമ്മസംബന്ധിയായി റിസേർച്ച് ചെയ്യുന്നവർക്ക് സൗകര്യങ്ങൾ ചെയ്തുകൊടുത്ത്, എന്താണ് സനാതന ധർമ്മശാസ്ത്രങ്ങൾ എന്ന് അതിനെ കുറിച്ചുള്ള വികലമായ കാഴ്ചപ്പാടുകൾ തിരുത്താൻ സഹായിക്കണം. എന്നാൽ മാത്രമെ അവരുടെ പ്രബന്ധങ്ങളിലൂടെ യഥാർത്ഥ അറിവുകൾ വരുകയുള്ളൂ. അതിനുള്ള ഒരു പരിശ്രമം നമ്മൾ എല്ലാവരും ചെയ്യണമെന്ന് പ്രത്യേകമായി ആവശ്യപ്പെടുകയാണ്.

കാരണം നിത്യവും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹിന്ദുധർമ്മത്തിന്റെ ആശയവുമായി സഞ്ചരിക്കുകയും സമാജവുമായി ചേർന്ന് സംവദിക്കുകയും, യുവ സമൂഹത്തിന്റെ സ്പന്ദനം അളന്നറിയാൻ ശ്രമിക്കുകയും ചെയ്യുന്ന ഒരു വ്യക്തി എന്ന രീതിയിലാണ് ഇത്രയും പറഞ്ഞത്. ഈ പരിശ്രമം ഏറ്റെടുക്കണം. നമുക്ക് ഒരുപാട് റിസേർച്ച് സ്‌കോളേർസിനെ ഉണ്ടാക്കാൻ കഴിയണം. അവർ ധർമ്മത്തിന്റെ ശരിയായ ആശയം അറിയുന്നവരും അറിയിക്കുന്നവരുമായിരിക്കണം. നാളെ നമ്മുടെ മക്കൾക്ക് ശരിയായ ആശയം ലഭിക്കണം. ആ കർത്തവ്യം എങ്ങനെ ചെയ്യാൻ കഴിയുമെന്ന് നിങ്ങൾ കൂടി ചിന്തിക്കുക, നമുക്ക് ഒത്തൊരമിച്ച് കാൽവച്ചാൽ മാത്രമേ നാളെ ലോകത്തിൽ സനാതന ധർമ്മം പ്രശോഭിക്കൂ.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments