ഉബറില്‍ വിമാന, ട്രെയിന്‍, ബസ് ബുക്കിങ്ങിനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നു. യു.കെയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി ഉടന്‍ തുടങ്ങുമെന്നാണ് ഉബര്‍ നല്‍കുന്ന സൂചന.
നിലവില്‍ കാബുകള്‍ മാത്രമാണ് ഉബര്‍ ആപിലൂടെ ബുക്ക് ചെയ്യാന്‍ സാധിക്കുക.
ബൈക്ക് റൈഡുകള്‍, ബോട്ട് സര്‍വീസ് തുടങ്ങിയവയുടെ ബുക്കിങ്ങാവും ഉബര്‍ വഴി ആദ്യം തുടങ്ങുക. ഇതിന് ശേഷം വര്‍ഷാവസാനത്തോടെ ബസ് ടിക്കറ്റ്, ട്രെയിന്‍, വിമാന ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യവും ഉബറില്‍ ഏര്‍പ്പെടുത്തും.
ബുക്കിങ്ങിനായി തേര്‍ഡ് പാര്‍ട്ടി വെബ്സൈറ്റുകള്‍ക്ക് ഉബര്‍ ആപില്‍ അംഗീകാരം നല്‍കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ബുക്കിങ്.കോം, എക്സ്പീഡിയ തുടങ്ങിയ കമ്ബനികളുമായി ഉബര്‍ കരാറിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.