ആഗോളതലത്തില്‍ ചിപ്പുകളുടെ ക്ഷാമത്തിൽ വലഞ്ഞ് വാഹന കമ്പനികള്‍. കോവിഡ് വ്യാപനത്തിന് ശേഷം എല്ലാം പഴയതുപോലെ ആയെങ്കിലും വിപണി തിരിച്ചു പിടിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് വാഹന കമ്ബനികള്‍.
ഓര്‍ഡറുകള്‍ ഉണ്ടെങ്കിലും കൃത്യസമയത്ത് വാഹനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് കൈമാറാന്‍ കമ്ബനിക്ക് സാധിക്കുന്നില്ല എന്നതാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. റഷ്യ-യുക്രൈന്‍ പ്രതിസന്ധി വാഹന നിര്‍മ്മാണത്തിന് ആവശ്യമായ മറ്റ് അനുബന്ധ ഘടകങ്ങളുടെ വിതരണം തടസ്സപ്പെടുത്തുന്നതിനും വാഹനങ്ങളുടെ കാത്തിരിപ്പ് സമയവും കൂട്ടുന്നതിനും കാരണമായിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹ്യുണ്ടായി, മഹീന്ദ്ര, ടാറ്റാ, മാരുതി തുടങ്ങിയ എല്ലാ പ്രമുഖ കമ്ബനികളെയും ചിപ്പ് ക്ഷാമം രൂക്ഷമായി ബാധിച്ചിട്ടുണ്ട്. തായ്‌വാന്‍, ചൈന, കൊറിയ തുടങ്ങിയ രാജ്യങ്ങളാണ് ചിപ്പുകളുടെ പ്രധാന വിതരണക്കാര്‍.