Thursday, April 25, 2024

HomeUncategorizedവോഡഫോണ്‍ ഐഡിയയെ ഇനി കേന്ദ്ര സര്‍ക്കാര്‍ നയിക്കും; കുടിശ്ശിക തീര്‍ക്കാന്‍ ഓഹരി ഏറ്റെടുക്കും

വോഡഫോണ്‍ ഐഡിയയെ ഇനി കേന്ദ്ര സര്‍ക്കാര്‍ നയിക്കും; കുടിശ്ശിക തീര്‍ക്കാന്‍ ഓഹരി ഏറ്റെടുക്കും

spot_img
spot_img

സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതി രിയുന്ന പ്രമുഖ ടെലികോം കമ്ബനിയായ വൊഡഫോണ്‍ ഐഡിയയുടെ 36 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാരിന്.

സ്‌പെക്‌ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്ബനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ടെലികോം കമ്ബനിയാണ് വൊഡഫോണ്‍ ഐഡിയ.

വൊഡഫോണ്‍ ഐഡിയയില്‍ സര്‍ക്കാരിന് പങ്കാളിത്തം വരുന്നതോടെ, ഓഹരിഘടനയില്‍ മാറ്റം വരും. വൊഡഫോണ്‍ ഗ്രൂപ്പിന്റെ ഓഹരിപങ്കാളിത്തം 28.5 ശതമാനമാകും. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേത് 17.8 ശതമാനമായി കുറയുമെന്ന് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്ബനി സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

നിലവില്‍ പ്രതിസന്ധിയിലൂടെയാണ് കമ്ബനി കടന്നുപോകുന്നത്. സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വൊഡഫോണും ഐഡിയയും ഒരുമിച്ച്‌ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

2016-ല്‍ മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് ടെലികോം മേഖലയിലെത്തിയതോടെയാണ് പ്രമുഖരായ ഭാരതി എയര്‍ടെല്‍, ഐഡിയ, വോഡാഫോണ്‍ എന്നിവര്‍ക്ക് അടിപതറിയത്. വിപണി ഇതുവരെ കണ്ടിട്ടില്ലാത്ത കുറഞ്ഞ നിരക്കില്‍ കോള്‍, ഡാറ്റ നിരക്കുകള്‍ ജിയോ അവതരിപ്പിച്ചതോടെ ഉപഭോക്താക്കള്‍ ജിയോയിലേക്ക് ഒഴുകി. ഇതോടെ പിടിച്ചു നില്‍ക്കാന്‍ പാടുപെട്ടതോടെയാണ് ബ്രിട്ടനിലെ വോഡഫോണ്‍ ഗ്രൂപ്പും ശതകോടീശ്വരന്‍ കുമാര്‍ മംഗളം ബിര്‍ളയുടെ ഐഡിയയും 2018ല്‍ ഒന്നിക്കാന്‍ തീരുമാനിച്ചതും വീ നിലവില്‍ വന്നതും. ഇതുവരെ വീ 7,854 കോടി രൂപ സര്‍ക്കാര്‍ കുടിശ്ശികയായി അടച്ചു. പക്ഷേ ഇപ്പോഴും ഏകദേശം 50,000 കോടി രൂപ കുടിശ്ശികയുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments