Thursday, March 28, 2024

HomeBusinessആമസോണ്‍ ഇന്ത്യയിലും പിരിച്ചുവിടല്‍ ആരംഭിച്ചു

ആമസോണ്‍ ഇന്ത്യയിലും പിരിച്ചുവിടല്‍ ആരംഭിച്ചു

spot_img
spot_img

ന്യൂഡല്‍ഹി: ഇ കൊമേഴ്സ് ഭീമനായ ആമസോണ്‍ ഇന്ത്യയില്‍ പിരിച്ചുവിടല്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ആമസോണ്‍ ഇ-മെയില്‍ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്ബളം വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കാന്‍ പദ്ധതിയിടുന്നതായി ആമസോണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ഏകദേശം 18,000 ജീവനക്കാരെയാണ് ആമസോണ്‍ പിരിച്ചുവിടുന്നത്. ഇന്ത്യയിലെ ആമസോണിന്‍റെ മൊത്തം ജീവനക്കാരുടെ ഒരു ശതമാനത്തെ പിരിച്ചുവിടല്‍ ബാധിക്കുമെന്നാണ് വിവരം. ആഗോള തലത്തില്‍ താല്‍ക്കാലിക ജീവനക്കാരെ കൂടാതെ 15.4 ലക്ഷം ജീവനക്കാരാണ് കമ്ബനിക്കുള്ളത്.

കോവിഡ് കാലത്ത് പോലും ആമസോണ്‍ വലിയ തോതില്‍ നിയമനം നടത്തിയിരുന്നു. സമ്ബദ് വ്യവസ്ഥയിലെ അസ്ഥിരത ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം ആരംഭിച്ചത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments