ന്യൂഡൽഹി : ആദായ നികുതിയിൽ വൻ ഇളവുമായി കേന്ദ്ര ബജറ്റ്. പ്രതിവർഷം ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് ആദായ നികുതി ഇളവ് പ്രഖ്യാപിച്ചു. നേരത്തെ ഇത് അഞ്ച് ലക്ഷമായിരുന്നു. കഠിനധ്വാനം ചെയ്യുന്ന മധ്യ വര്‍ഗ്ഗത്തിനുള്ള സമ്മാനമെന്നാണ് ഇതിനെ ധനമന്ത്രി വിശേഷിപ്പിച്ചത്. നികുതി സ്ലാബുകള്‍ ആറില്‍ നിന്നും അഞ്ചാക്കി കുറച്ചു. പുതിയ ആദായ നികുതി പദ്ധതിയിൽ ചേരുന്നവർക്കാണ് ഈ ആനുകൂല്യം ലഭിക്കുക.
മൂന്ന് ലക്ഷം രൂപ വരെ ആദായ നികുതി ഇല്ല. 3 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ 5 ശതമാനം നികുതി ചുമത്തും. വരുമാനം 6 ലക്ഷത്തിന് മുകളിലാണെങ്കിൽ, 9 ലക്ഷം രൂപ വരെ , 10 ശതമാനം നികുതി നൽകണം. 12 ലക്ഷത്തിനും 15 ലക്ഷത്തിനും മുകളിലുള്ളവയ്ക്ക് 20 ശതമാനവും 15 ലക്ഷത്തിന് മുകളിലുള്ള വരുമാനത്തിന് 30 ശതമാനവുമാകും നികുതി. മൂന്ന് ലക്ഷം രൂപ വരെ നികുതി നൽകേണ്ടതില്ല. ഏഴ് ലക്ഷം രൂപ വരെ റിബേറ്റ് ആനുകൂല്യം ലഭിക്കും. അതിനാൽ യഥാർഥത്തിൽ ഏഴ് ലക്ഷം രൂപ വരെയുള്ള വരുമാനത്തിന് നികുതി നൽകേണ്ടി വരില്ല.
ആദായ നികുതി റിട്ടേണുകളുടെ ശരാശരി പ്രോസസ്സിംഗ് സമയം 93 ദിവസത്തില്‍ നിന്ന് 16 ദിവസമായി കുറച്ചു