കൊച്ചി: ആദായ നികുതി വകുപ്പ് നടന്‍ മോഹന്‍ലാലിന്റെ മൊഴിയെടുത്തു. രണ്ട് മാസം മുന്‍പ് നടത്തിയ റെയ്ഡിന്റെ ഭാഗമായിട്ടാണ് മോഹന്‍ലാലിന്റെ മൊഴി രേഖപ്പെടുത്തിയത്.
കുണ്ടന്നൂരിലെ ഫ്ളാറ്റിലെത്തിയാണ് ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തത്.
ചില സാമ്ബത്തിക കാര്യങ്ങളില്‍ മോഹന്‍ലാലില്‍ നിന്ന് വ്യക്തത തേടിയെന്ന് ഐ ടി വൃത്തങ്ങള്‍ അറിയിച്ചു. വിദേശത്തെ സ്വത്ത് വകകളുടെയും സാമ്ബത്തിക ഇടപാടുകളുടെയും വിശദാംശങ്ങള്‍ തേടിയിട്ടുണ്ട്. ആന്റണി പെരുമ്ബാവൂരിന്റെ മൊഴി നേരത്തെ രേഖപ്പെടുത്തിയിരുന്നു. ഇതില്‍ മോഹന്‍ലാലുമായി ബന്ധപ്പെട്ട സാമ്ബത്തിക ഇടപാടുകള്‍ കൂടി ഉണ്ടായിരുന്നു. ഇക്കാര്യത്തിലും മോഹന്‍ലാലില്‍ നിന്ന് വിശദീകരണം തേടി