Friday, March 24, 2023

HomeBusinessട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക്കിന് പണം ഈടാക്കാന്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും

ട്വിറ്ററിന് പിന്നാലെ ബ്ലൂ ടിക്കിന് പണം ഈടാക്കാന്‍ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും

spot_img
spot_img

ട്വിറ്ററിന് ശേഷം ബ്ലൂടിക് വേരിഫിക്കേഷന് ഉപഭോക്താക്കളില്‍ നിന്ന് വരിസംഖ്യ ഏര്‍പ്പെടുത്താനൊരുങ്ങി മെറ്റ.

ബ്ലൂ ടിക്കിന് പ്രതിമാസം 19.99 ഡോളര്‍(1,655 രൂപയോളം) വരിസഖ്യ ഏര്‍പ്പെടുത്തി കൊണ്ടുള്ള ട്വിറ്ററിന്റെ തീരുമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. ഇപ്പോള്‍ ഫേസ്ബുക്കിന്‍്റെയും ഇന്‍സ്റ്റഗ്രാമിന്‍്റെയും മാതൃകമ്ബനിയായ മെറ്റയും ഉപയോക്താക്കളില്‍ നിന്ന് ബ്ലൂ ടിക് വേരഫിക്കേഷനായി പണമീടാക്കുന്നതിനുള്ള ചര്‍ച്ചയിലാണ്.

മെറ്റ വെരിഫൈഡ് എന്ന പെയ്ഡ് സര്‍വീസ് ആരംഭിക്കുകയാണെന്ന് മെറ്റ സി.ഇ.ഒ മാര്‍ക്ക് സക്കര്‍ബെര്‍ഗ് ഞായറാഴ്ച പ്രഖ്യാപിച്ചു. അക്കൗണ്ടുകള്‍ വെരരിഫൈ ചെയ്യാന്‍ മാസം 11.99 ഡോളര്‍ അടക്കണമെന്നാണ് പുതിയ സബ്സ്ക്രിപ്ഷന്‍ നയം പറയുന്നത്.

‘ഈ പുതിയ ഫീച്ചര്‍ ഞങ്ങളുടെ സേവനത്തിന്റെ ആധികാരികതയും സുരക്ഷയും വര്‍ധിപ്പിക്കും.’ സക്കര്‍ബര്‍ഗ് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലുമായി പ്രസിദ്ധീകരിച്ച പോസ്റ്റില്‍ പയുന്നു.

ആസ്ട്രേലിയ, ന്യൂസിലാന്റ് എന്നിവിടങ്ങളില്‍ മെറ്റ വെരിഫൈഡ് ഈ ആഴ്ച തന്നെ ലഭ്യമാകും. അതിനു ശേഷമായിരിക്കും അമേരിക്കയിലും മറ്റ് രാജ്യങ്ങളിലും ഇത് ലഭ്യമാവുക എന്നും സക്കര്‍ബര്‍ഗ് വ്യക്തമാക്കി.

സബ്സ്ക്രൈബര്‍മാര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന തിരിച്ചറിയല്‍ രേഖ വെച്ച്‌ അക്കൗണ്ട് വെരിഫൈ ചെയ്തതാണെന്ന് കാണിക്കുന്ന ബാഡ്ജ് ലഭിക്കും. ആള്‍മാറാട്ടത്തില്‍ നിന്ന് അധിക സംരക്ഷണവും കസ്റ്റമര്‍ കെയറിലേക്ക് നേരിട്ട് ബന്ധപ്പെടാന്‍ സാധിക്കുമെന്നും അക്കൗണ്ട് കൂടുതല്‍ ആളുകളിലേക്ക് എത്തിപ്പെടുമെന്നും കമ്ബനി ഉറപ്പു നല്‍കുന്നു.

ഈ സര്‍വീസ് ആദ്യം ലക്ഷ്യംവെക്കുന്നത്, കണ്ടന്റ് ക്രിയേറ്റേഴ്സിനെയാണ്. പരീക്ഷണ ഘട്ടത്തിനു ശേഷം ഇത് കൂടുതല്‍ വിപുലീകരിക്കും. നേരതെത തന്നെ വെരിഫൈഡ് മാര്‍ക്ക് ലഭിച്ച അക്കൗണ്ടുകള്‍ക്ക് മാറ്റമൊന്നും ഉണ്ടാകില്ലെന്നും 18 വയസ് കഴിഞ്ഞവര്‍ക്ക് മാത്രമേ സബ്സ്ക്രിപ്ഷന്‍ സൗകര്യം ലഭ്യമാവുകയുള്ളൂവെന്നും കമ്ബനി വ്യക്തമാക്കി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments