Friday, March 29, 2024

HomeBusinessസിലിക്കണ്‍ വാലി ബാങ്കിന് പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും പൂട്ടി

സിലിക്കണ്‍ വാലി ബാങ്കിന് പിന്നാലെ സിഗ്‌നേച്ചര്‍ ബാങ്കും പൂട്ടി

spot_img
spot_img

അമേരിക്കയിലെ സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയ്ക്ക് പിന്നാലെ ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഗ്‌നേച്ചര്‍ ബാങ്കും അടച്ചു പൂട്ടി.

48 മണിക്കൂറിനിടെ അടച്ചു പൂട്ടുന്ന അമേരിക്കയിലെ ഏറ്റവും വലിയ രണ്ടാമത്തെ ബാങ്കാണിത്. ഇടപാടുകാര്‍ കൂട്ടത്തോടെ നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയതാണ് ബാങ്കിന്റെ തകര്‍ച്ചയ്ക്ക് വഴിവെച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓഹരി വില ഇടിഞ്ഞതും അടച്ചുപൂട്ടുന്നതിന് ആക്കം കൂട്ടി.

രണ്ട് ദിവസം മുന്‍പാണ് സ്റ്റാര്‍ട്ടപ്പുകളുടെ നിക്ഷേപം വന്‍തോതില്‍ കൈകാര്യം ചെയ്യുന്ന സിലിക്കണ്‍ വാലി ബാങ്ക് തകര്‍ന്നത്.

ഓഹരി വില കുത്തനെ ഇടിഞ്ഞതാണ് സിഗ്‌നേച്ചര്‍ ബാങ്ക് തകരാന്‍ കാരണമെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനും അമേരിക്കന്‍ ട്രഷറിയും അറിയിച്ചു. 11,000 കോടി രൂപയുടെ ആസ്തിയുള്ള സിഗ്നേച്ചര്‍ ബാങ്കിന്റെ വീഴ്ച നിരവധി നിക്ഷേപകരെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അതേസമയം അമേരിക്കയിലെ തകര്‍ച്ചയ്ക്ക് പിന്നാലെ സിലിക്കണ്‍ വാലി ബാങ്കിന്റെ ബ്രിട്ടീഷ് ശാഖ എച്ച്‌ എസ് ബി സി ഏറ്റെടുത്തു. ബാങ്ക് അടച്ചുപൂട്ടിയതിനെ തുടര്‍ന്നുള്ള പ്രതിസന്ധി പരിഹരിക്കാനാണ് ഏറ്റെടുക്കല്‍. യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കാണ് എച്ച്‌ എസ് ബി സി.

സിലിക്കണ്‍ വാലി ബാങ്കില്‍ നിന്ന് നിക്ഷേപകരുടെ പണം വീണ്ടെടുക്കാന്‍ മറ്റ് സ്ഥാപനങ്ങളുടെ സഹായം ഉറപ്പാക്കാനുമുള്ള നടപടികള്‍ യു എസ് അധികൃതര്‍ ആരംഭിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments