Friday, March 29, 2024

HomeBusinessമലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ബോളിവുഡ് നടി ആലിയ ഭട്ട്

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡറായി പ്രമുഖ ബോളിവുഡ് നടി ആലിയ ഭട്ട്

spot_img
spot_img
  • അനില്‍ കപൂര്‍, കരീന കപൂര്‍ ഖാന്‍, കാര്‍ത്തി തുടങ്ങിയ അഭിനേതാക്കള്‍ ഉള്‍പ്പെടുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ ബ്രാന്‍ഡ്  അംബാസഡര്‍മാരുടെ നിരയിലേക്ക് ഏറ്റവും പുതുതായെത്തിയ താരമാണ് ആലിയ ഭട്ട്.

     *ബ്രൈഡ്സ് ഓഫ് ഇന്ത്യ 2023 എന്ന സുപ്രധാന ബ്രൈഡല്‍ ക്യാംപയിന്‍ ആലിയ ഭട്ട് പ്രദര്‍ശിപ്പിക്കും.

10 രാജ്യങ്ങളിലായി 312 ഷോറൂമുകളുമായി ആഗോളതലത്തില്‍ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി ബ്രാന്‍ഡായി നിലകൊള്ളുന്ന മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഇന്ത്യന്‍ ചലച്ചിത്ര താരം ആലിയ ഭട്ടിനെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. 2012-ല്‍ അരങ്ങേറ്റം കുറിച്ച ആലിയ ഭട്ട് നിരവധി ബ്ലോക്ക്ബസ്റ്റര്‍ സിനിമകളിലൂടെ അതിവേഗം ഇന്ത്യയിലെ ഏറ്റവും സ്വീകാര്യതയുള്ള നടിമാരില്‍ ഒരാളായി മാറിയ താരമാണ്. ഒരു അഭിനേത്രിയെന്ന നിലയിലുള്ള മികവ്, എളിമ നിറഞ്ഞ വ്യക്തിത്വം, ആരെയും ആകര്‍ഷിക്കുന്ന രൂപഭംഗി, എന്നിവയിലൂടെയെല്ലാം ഇന്ത്യയില്‍ നിന്നുള്ള പുതുയുഗ സൂപ്പര്‍താര നിരയിലെ പ്രതിനിധി എന്ന നിലയില്‍ ആലിയ ഭട്ട് ഏറെ പ്രശംസകളേറ്റുവാങ്ങിയിട്ടുണ്ട്. ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന ഹാര്‍ട്ട് ഓഫ് സ്റ്റോണ്‍ എന്ന ചിത്രത്തിലൂടെ ഹോളിവുഡിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ആലിയ ഭട്ട്.

1993-ല്‍ പ്രവര്‍ത്തനം ആരംഭിച്ച മലബാര്‍ ഗ്രൂപ്പിന്റെ 30-ാം വാര്‍ഷികത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനങ്ങള്‍. നിലവില്‍ ഇന്ത്യ, യുഎഇ, കെഎസ്എ, ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍, കുവൈത്ത്, മലേഷ്യ, സിംഗപ്പൂര്‍, യുഎസ്എ എന്നിവിടങ്ങളില്‍ വിപുലമായ റീട്ടെയില്‍ ശൃംഖലയുള്ള മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്്‌സ്, യുകെ, ഓസ്ട്രേലിയ, കാനഡ, ദക്ഷിണാഫ്രിക്ക, ഈജിപ്ത്, ബംഗ്ലാദേശ്, തുര്‍ക്കി, ന്യൂസിലാന്‍ഡ് എന്നീ രാജ്യങ്ങളിലേക്ക് വിപണി വ്യാപിപ്പിക്കാന്‍ നോക്കുന്നതിനാല്‍ ആലിയ ഭട്ട് ബ്രാന്‍ഡ് അംബാസഡറായെത്തുന്നത് ആഗോള തലത്തില്‍ ബ്രാന്‍ഡിന്റെ പ്രതിഛായ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. 

മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് പോലുള്ള ഒരു ആഗോള ബ്രാന്‍ഡിന്റെ ഭാഗമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് ഈ അവസരത്തില്‍ പ്രതികരിച്ച ആലിയ ഭട്ട് പറഞ്ഞു. ഇന്ത്യക്കാരുടെയും ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഉപഭോക്താക്കളുടെയുമിടയില്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന് ലഭിച്ചിട്ടുള്ള സ്വീകാര്യത നേരിട്ട് ബോധ്യപ്പെട്ടിട്ടുള്ളതാണ്.

ഒപ്പം വിദേശത്ത് ബ്രാന്‍ഡ് നേടിയ അതിശയകരമായ വിജയപ്രയാണവും നമുക്ക് അഭിമാനം നല്‍കുന്നു. മലബാര്‍ കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ ഏറെ സന്തുഷ്ടയാണെന്നും ആലിയ ഭട്ട് വ്യക്തമാക്കി. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് അവരുടെ ബ്രഹത്തായ വിപുലീകരണ പദ്ധതി നടപ്പിലാക്കാനൊരുങ്ങുമ്പോള്‍, ലോകമെമ്പാടുമുള്ള ആഭരണ പ്രേമികള്‍ക്കിടയിലേക്ക് ബ്രാന്‍ഡിനെ കൂടുതല്‍ ജനകീയതയോടെ എത്തിക്കാന്‍ ബ്രാന്‍ഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നതായും ആലിയ ഭട്ട് കൂട്ടിച്ചേര്‍ത്തു. 

‘ആലിയ ഭട്ടിനെ മലബാര്‍ കുടുംബത്തിലേക്ക് സ്വാഗതം ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് ഏറെ സന്തോഷമുണ്ടെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി.അഹമ്മദ് പറഞ്ഞു. വര്‍ഷങ്ങളായി, ഞങ്ങളുടെ ബ്രാന്‍ഡ് അംബാസഡര്‍മാര്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ ബ്രാന്‍ഡിന്റെ പദവി ഉയര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് വഹിച്ചിട്ടുള്ളത്. ആലിയ ഭട്ട് ബ്രാന്‍ഡിന്റെ മുഖമായി മാറുമ്പോള്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു.

ഇന്ത്യന്‍ കല, സംസ്‌കാരം, പാരമ്പര്യം, പൈതൃകം എന്നിവ ഉള്‍ക്കൊണ്ടുകൊണ്ട് ആഭരണങ്ങള്‍ നിര്‍മ്മിച്ചും വില്‍പന നടത്തിയും, ലോകത്തിലെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലര്‍ എന്ന പദവിയിലേക്കെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ഒരു മികച്ച അഭിനേതാവ് എന്ന നിലയിലും വ്യക്തിയെന്ന നിലയിലും തിളങ്ങുന്ന ആലിയ ഭട്ടിനെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലൂടെ ഈ ലക്ഷ്യത്തിലേക്കുള്ള ചുവടുവെയ്പ്പാണ് ബ്രാന്‍ഡ് പങ്കുവെയ്ക്കുന്നത്.

ഉയര്‍ന്ന മത്സരാധിഷ്ഠിത സാഹചര്യം നിലനില്‍ക്കുന്ന സിനിമാ വ്യവസായത്തിനിടയിലെ അവരുടെ ഉയര്‍ച്ച ഒരു ബ്രാന്‍ഡ് എന്ന നിലയിലുള്ള ഞങ്ങളുടെ പ്രയാണത്തെയും, ലക്ഷ്യങ്ങളെയും വളരെയധികം പ്രതിധ്വനിപ്പിക്കുന്നു. മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ 30-ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍, ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കള്‍ക്ക് അവര്‍ ആവശ്യപ്പെടുന്ന മികച്ച ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം നല്‍കാനുള്ള പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.പി. അഹമ്മദ് വ്യക്തമാക്കി. 

‘മലബാര്‍ പ്രോമിസ്’ എന്ന് വിളിക്കപ്പെടുന്ന വാഗ്ദാനത്തിലൂടെ ഉപഭോക്തൃ-സൗഹൃദ നയങ്ങളോടെ സമാനതകളില്ലാത്ത ജ്വല്ലറി ഷോപ്പിങ്ങ് അനുഭവം നല്‍കുന്നതിന് ആഗോളതലത്തില്‍ തന്നെ ഏറെ പ്രശസ്തമാണ് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്. ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഗുണനിലവാരം, സുതാര്യത, മികച്ച സേവനം എന്നിവ മലബാര്‍ പ്രോമിസ് ഉറപ്പ് നല്‍കുന്നു. സ്വര്‍ണ്ണം, വജ്രം, അമൂല്ല്യ രത്‌നാഭരണങ്ങള്‍ എന്നിവയില്‍ നിര്‍മ്മിച്ച 12-ലധികം എക്സ്‌ക്ലൂസീവ് ബ്രാന്‍ഡുകള്‍ക്കൊപ്പം, 20 രാജ്യങ്ങളില്‍ നിന്നുള്ള ഏറ്റവും പുതിയ ഡിസൈനുകളും മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ഷോറൂമുകളില്‍ ഒരുക്കിയിരിക്കുന്നു. 

ലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിനെക്കുറിച്ച്

ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്ളാഗ്ഷിപ്പ് കമ്പനിയാണ് 1993 ല്‍ സ്്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്‌സ്. 4.1 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി  ഓഫീസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ എന്നീ മേഖലകളിലെ 10 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 312 ഔട്ട്‌ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്. 4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 17,500-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി – ലൈഫ് സ്റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു. പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. ബിസിനസ്സില്‍ ഈ ഉത്തരവാദിത്തവും, സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനായി വിഭാവനം ചെയ്യപ്പെട്ടിട്ടുള്ള ഇഎസ്ജി (Environment, Social & Governance) സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ സിഎസ്ആര്‍ നയനിലപാടുകള്‍. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments