Thursday, March 28, 2024

HomeBusinessമാര്‍പാപ്പ, ട്രംപ്, ബില്‍ഗേറ്റ്‌സ്..; പ്രമുഖരുടെ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കി ട്വിറ്റര്‍

മാര്‍പാപ്പ, ട്രംപ്, ബില്‍ഗേറ്റ്‌സ്..; പ്രമുഖരുടെ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കി ട്വിറ്റര്‍

spot_img
spot_img

ട്വിറ്റര്‍ പഴയ വെരിഫിക്കേഷന്‍ ബാഡ്ജുകള്‍ നീക്കം ചെയ്ത് തുടങ്ങി. പോപ്പ് ഫ്രാന്‍സിസും മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്‌സും മുതല്‍ രാഹുല്‍ ഗാന്ധി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ വരെയുള്ളവരുടെ അക്കൗണ്ടുകളില്‍ നിന്നാണ് ബ്ലൂ ടിക്ക് നീക്കം ചെയ്തിരിക്കുന്നത്.

രാഷ്ട്രീയക്കാര്‍, സെലിബ്രിറ്റികള്‍, കമ്ബനികള്‍, ബ്രാന്‍ഡുകള്‍, വാര്‍ത്താ ഓര്‍ഗനൈസേഷനുകള്‍, പൊതു താല്‍പ്പര്യമുള്ള മറ്റ് അക്കൗണ്ടുകള്‍ എന്നിവയുടെ ആധികാരികത ഉറപ്പാക്കാനും വ്യാജ അക്കൗണ്ടുകളെ തിരിച്ചറിയാനും ആണ് ബ്ലൂ ടിക്ക് വെരിഫിക്കേഷന്‍ ഉപയോഗിച്ചിരുന്നത്. 2009 ലാണ് ട്വിറ്റര്‍ ആദ്യമായി ബ്ലൂ ടിക്ക് സംവിധാനം അവതരിപ്പിച്ചത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ബ്ലൂ ടിക്ക് സംവിധാനം ഉണ്ട്.

പണം നല്‍കിയവര്‍ക്ക് മാത്രമേ ഇനി നീല വെരിഫിക്കേഷന്‍ ചിഹ്നം ലഭിക്കൂ എന്ന് ഇലോണ്‍ മസ്‌ക് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സര്‍ക്കാരുമായി ബന്ധപ്പെട്ട പല അക്കൗണ്ടുകള്‍ക്കും വെരിഫിക്കേഷന്‍ നഷ്ടമായിട്ടുണ്ട്. പിഐബിയുടെ ഫാക്‌ട് ചെക്ക് വിഭാഗത്തിനടക്കം വെരിഫിക്കേഷന്‍ നഷ്ടമായി. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ഏജന്‍സി ഐഎസ്‌ആര്‍ഒയ്ക്കും ട്വിറ്ററില്‍ ഇപ്പോള്‍ വെരിഫിക്കേഷന്‍ ഇല്ല.

ഇന്ത്യയിലെ ഉപയോക്താക്കള്‍ അവരുടെ ട്വിറ്റര്‍ ബ്ലൂ സബ്‌സ്‌ക്രിപ്ഷന്‍ സജീവമാക്കി നിലനിര്‍ത്താനും അധിക ഫീച്ചറുകള്‍ ഉപയോഗിക്കാനും പ്രതിമാസം നല്‍കേണ്ടത് 900 രൂപയാണ്. വെബിലെ ഒരു സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനിന് പ്രതിമാസം 650 രൂപ ചിലവാകും. വെബ് ഉപയോക്താക്കള്‍ക്ക് പ്രതിവര്‍ഷം 6,800 രൂപയ്ക്ക് വാര്‍ഷിക സബ്‌സ്‌ക്രിപ്ഷന്‍ പ്ലാനും കമ്ബനി മുന്നോട്ട് വച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments