Thursday, March 28, 2024

HomeUncategorizedറെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

റെക്കോര്‍ഡ് തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി ഇന്ത്യന്‍ രൂപ

spot_img
spot_img

ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്‌ക്ക്‌ ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവ്‌.

ഡോളറിന്‌ 77.58 രൂപ എന്ന നിലയിലേക്കാണ് തിങ്കളാഴ്‌ച ഇന്ത്യന്‍ കറന്‍സി കൂപ്പുകുത്തിയത്. രൂപയുടെ മൂല്യത്തകര്‍ച്ചയെത്തുടര്‍ന്ന്‌ രാജ്യത്തിന്റെ വിദേശനാണ്യശേഖരം 60,000 കോടി ഡോളറില്‍ താഴെയായി.

ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ് ഡോളറുമായുള്ള വിനിമയമൂല്യത്തില്‍ രൂപയ്‌ക്ക്‌ സംഭവിച്ചത്.
ഇതിനുമുമ്ബ്‌ രൂപയുടെ ഏറ്റവും വലിയ തകര്‍ച്ച ഇക്കഴിഞ്ഞ മാര്‍ച്ച്‌ ഏഴിനുണ്ടായ ഡോളറിന്‌ 76.98 എന്ന നിരക്കായിരുന്നു.

മേയിലെ ആദ്യത്തെ നാലു പ്രവൃത്തിദിവസത്തില്‍മാത്രം വിദേശനിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍നിന്ന്‌ 6400 കോടി രൂപയാണ്‌ പിന്‍വലിച്ചത്‌. എല്‍ഐസിയുടെ ഓഹരിവില്‍പ്പനയോടും വിദേശനിക്ഷേപകര്‍ക്ക്‌ തണുപ്പന്‍ പ്രതികരണമാണ്‌.

ചൈനയിലെ ലോക്ക്ഡൗണ്‍, യുദ്ധം, ഉയര്‍ന്ന പലിശനിരക്കിനെക്കുറിച്ചുള്ള ഭയം തുടങ്ങിയ കാര്യങ്ങളാണ് ഡോളറിലേക്ക് നിക്ഷേപകരെ ആകര്‍ഷിച്ചത്. ഓഹരിവിപണിയില്‍നിന്ന്‌ വിദേശനിക്ഷേപകര്‍ പിന്‍വലിയുന്നതും ഡോളറിന്റെ കരുത്ത്‌ കൂട്ടാന്‍ അമേരിക്കന്‍ കേന്ദ്രബാങ്ക്‌ സ്വീകരിച്ച നടപടിയും രൂപയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തി. ഈ സ്ഥിതിയില്‍ രൂപയുടെ പതനം കൂടുതല്‍ വഷളാകുമെന്നാണ്‌ കരുതുന്നത്‌.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments