Tuesday, April 16, 2024

HomeBusinessമണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്; 143 കോടി മരവിപ്പിച്ചു

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ്; 143 കോടി മരവിപ്പിച്ചു

spot_img
spot_img

 മണപ്പുറം ഫിനാന്‍സ് ലിമിറ്റഡിന്റെ 143 കോടി രൂപയുടെ ബാങ്ക് നിക്ഷേപവും ഓഹരിയും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) മരവിപ്പിച്ചു.

മണപ്പുറം ഫിനാന്‍സ് സ്ഥാപനങ്ങളില്‍ നടന്ന റെയ്ഡിന് പിന്നാലെയാണ് നടപടി. മണപ്പുറം ഫിനാന്‍സിന്റെ തൃശ്ശൂരിലെ പ്രധാന ബ്രാഞ്ച് ഉള്‍പ്പെടെ ആറ് കേന്ദ്രങ്ങളിലാണ് ഇ.ഡി. റെയ്ഡ് നടത്തിയത്. മണപ്പുറം ഫിനാന്‍സ് ഉടമയുടെ പ്രൊപ്രൈറ്ററി സ്ഥാപനമായിരുന്ന മണപ്പുറം അഗ്രോ ഫാംസിനു (മാഗ്രോ) വേണ്ടി പൊതുജനങ്ങളില്‍നിന്ന്‌ നിക്ഷേപം സമാഹരിച്ചതുമായി ബന്ധപ്പെട്ടാണ് ഇ.ഡി. പരിശോധന.

നിക്ഷേപകരില്‍നിന്ന്‌ സമാഹരിച്ചതില്‍ 9.25 ലക്ഷം രൂപ ഒഴികെ മുഴുവന്‍തുകയും മടക്കിനല്‍കിയതായും കമ്ബനി വിശദീകരിച്ചു.കമ്ബനി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചുവെന്ന ആരോപണത്തെത്തുടര്‍ന്നാണ് റെയ്ഡ്. 

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments