Friday, May 16, 2025

HomeBusinessബൈജൂസില്‍ 1000 ജീവനക്കാര്‍ കൂടി പുറത്തേക്ക്

ബൈജൂസില്‍ 1000 ജീവനക്കാര്‍ കൂടി പുറത്തേക്ക്

spot_img
spot_img

ന്യൂഡല്‍ഹി: എഡ്-ടെക് ഭീമനായ ബൈജൂസ് 1000 ജീവനക്കാരെ കൂടി പിരിച്ചുവിടാനൊരുങ്ങുന്നു. ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് ബൈജൂസില്‍ നിന്ന് 5000 ജീവനക്കാരെ പിരിച്ചുവിട്ടത്.

ഇപ്പോള്‍ ബൈജൂസിന്റെ 280 ട്യൂഷന്‍ സെന്ററുകളില്‍ നിന്നായി രണ്ടു പേരെ വീതം പിരിച്ചുവിടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത് എന്ന് ദ മോണിംഗ് കോണ്‍ടെക്സ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാര്‍ക്കറ്റിംഗ്, സെയില്‍സ് വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികളെ ആണ് പിരിച്ചുവിടുന്നത്.

ഇവര്‍ക്കൊപ്പം 150 മാര്‍ക്കറ്റിംഗ് മാനേജര്‍മാരേയും പിരിച്ചുവിടും. അതേസമയം പിരിച്ചുവിടുന്നവര്‍ക്ക് രണ്ടുമാസത്തെ സാലറി നല്‍കും എന്ന വാഗ്ദാനവും കമ്ബനി മുന്നോട്ടുവെച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ട്. അതിനിടെ സെയില്‍സിലെ നിരവധി സീനിയര്‍ മാനേജര്‍മാരും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍മാരും ബൈജൂസ് ഇതിനകം ഉപേക്ഷിച്ചതായി റിപ്പോര്‍ട്ടുണ്ട്. ബെംഗളൂരു ആണ് ബൈജൂസിന്റെ ആസ്ഥാനം.നിലവില്‍ ലോകത്തിലെ ഏറ്റവും മൂല്യവത്തായ എഡ്-ടെക് സ്റ്റാര്‍ട്ടപ്പാണ് ബൈജൂസ്. 22 ബില്യണ്‍ ഡോളറാണ് ബൈജൂസിന്റെ മൂല്യം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments