Saturday, May 17, 2025

HomeBusinessഅമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് രവി പിള്ള

അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് രവി പിള്ള

spot_img
spot_img

ന്യൂയോര്‍ക്ക്: കേരളത്തില്‍ നിക്ഷേപിക്കാന്‍ തയാറെടുക്കുന്ന അമേരിക്കന്‍ മലയാളികളുമായി സാമ്പത്തിക പങ്കാളിത്തത്തിന് തയാറെന്ന് പ്രവാസി വ്യവസായി ബി.രവി പിള്ള ലോക കേരള സഭയില്‍ പ്രസംഗിക്കവെ പറഞ്ഞു. .

അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളികളോ അമേരിക്കന്‍ കമ്പനികളോ കേരളത്തില്‍ നിക്ഷേപിക്കാന്‍ തയാറായാല്‍ 100 കോടി ഡോളര്‍ വരെ സാമ്പത്തിക സഹകരണം നല്‍കും. എഴുപതുകളില്‍ അമേരിക്കയിലെ ചൈനീസ് പ്രവാസികള്‍ ചൈനയില്‍ നടത്തിയ നിക്ഷേപം ചൈനയുടെ വളര്‍ച്ചയില്‍ നിര്‍ണായകമായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതിനിടെ യുഎസിലെ പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ ഫൈസറിന്റെ പ്രതിനിധി സംഘം സെപ്റ്റംബറില്‍ കേരളം സന്ദര്‍ശിക്കും. ഫൈസറിന്റെ ചെന്നൈയിലെ ഗവേഷണ കേന്ദ്രത്തിന്റെ ശാഖ കേരളത്തില്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ടാണു സന്ദര്‍ശനം.

ഫൈസര്‍ മേധാവികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ കൂടിക്കാഴ്ച നടത്തി. ലോക കേരള സഭാ സമ്മേളനം നടക്കുന്ന ന്യൂയോര്‍ക്കിലെ മാരിയറ്റ് മര്‍ക്വീ ഹോട്ടലിലായിരുന്നു കൂടിക്കാഴ്ച. ഫൈസറിനെ പ്രതിനിധീകരിച്ചു സീനിയര്‍ വൈസ് പ്രസിഡന്റുമാരായ ഡോ.രാജാ മന്‍ജിപുടി, ഡോ.കണ്ണന്‍ നടരാജന്‍, ഡോ.സന്ദീപ് മേനോന്‍ എന്നിവരാണെത്തിയത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments