ബൈജൂസിന്റെ ഓഹരി നിക്ഷേപം എഴുതിത്തള്ളി ഡച്ച് നിക്ഷേപ സ്ഥാപനായ പ്രോസസ്. ഓഹരി മൂല്യം പൂജ്യമായി വെട്ടിക്കുറച്ചതായും കമ്പനി അധികൃതര്‍ പറഞ്ഞു. ബൈജൂസിലെ നിക്ഷേപത്തിലൂടെ 4100 കോടിരൂപയുടെ നഷ്ടമുണ്ടായതായി കമ്പനിയുടെ വാര്‍ഷിക സാമ്പത്തിക റിപ്പോര്‍ട്ടില്‍ പറയുന്നു.
റൈറ്റ്‌സ് ഇഷ്യുവിന് മുമ്പ് 9.6 ശതമാനം ഓഹരികളാണ് കമ്പനിയ്ക്ക് ഉണ്ടായിരുന്നത്.
“2024 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തോടെ ബൈജൂസിന്റെ ഓഹരി പങ്കാളിത്തം പൂജ്യത്തിലേക്ക് താഴ്ത്തി. കമ്പനിയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് നിലവിലുള്ള വിവരങ്ങൾ അപര്യാപ്തമാണ്. അതുകൊണ്ടാണ് കമ്പനിയെ എഴുതിത്തള്ളിയത്,’’ പ്രോസസ് മുഖ്യവക്താവ് അറിയിച്ചു.
നിക്ഷേപകര്‍ക്കായുള്ള സ്ലൈഡ് ഷോ അവതരണത്തില്‍ ബൈജൂസിലെ നിക്ഷേപത്തില്‍ നിന്നുള്ള ഇന്റേണല്‍ റേറ്റ് ഓഫ് റിട്ടേണ്‍ (ഐആര്‍ആര്‍) മൈനസ് 100 എന്നാണ് പ്രോസസ് രേഖപ്പെടുത്തിയത്. ഒരു നിക്ഷേപത്തിന്റെ ലാഭക്ഷമതയുടെ അളവു കോലാണ് ഐആര്‍ആര്‍.ബൈജൂസ് മാനേജ്‌മെന്റ് എടുക്കുന്ന തീരുമാനങ്ങള്‍ക്കെതിരെ പ്രോസസ്, പീക്ക് XV പാര്‍ട്‌ണേഴ്‌സ് പോലെയുള്ള നിക്ഷേപകര്‍ നിയമനടപടി തുടരുന്ന ഘട്ടത്തിലാണ് പ്രോസസിന്റെ എഴുതിതള്ളല്‍ എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം.നിയമനപടികള്‍ പൂര്‍ത്തിയാക്കാതെ റൈറ്റസ് ഇഷ്യൂവില്‍ നിന്നുള്ള പണം ഉപയോഗിക്കരുതെന്ന് നാഷണല്‍ കമ്പനി ലോ ട്രിബ്യൂണല്‍ ബൈജൂസിന് നിർദേശം നൽകിയിരുന്നു.
2022 ഒക്ടോബറില്‍ 250 മില്യണ്‍ ഡോളര്‍ ഫണ്ടിംഗ് നേടിയ ബൈജൂസിന്റെ മൂല്യം 22 ബില്യണ്‍ ഡോളറായിരുന്നു. എന്നാല്‍ 2023 ജൂലൈയില്‍ ബൈജൂസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് പ്രോസസ് പ്രതിനിധിയായ റസ്സല്‍ ഡ്രെസെന്‍സ്റ്റോക്ക് രാജിവെച്ചിരുന്നു. സാമ്പത്തിക പ്രതിസന്ധിയും ഓഡിറ്ററായിരുന്ന ഡെലോയിറ്റിന്റെ പിന്‍മാറല്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ രൂക്ഷമായ സാഹചര്യത്തില്‍ ഭൂരിഭാഗം പേരും കമ്പനി വിട്ടു പുറത്തുപോകുകയായിരുന്നു.