Monday, August 8, 2022

HomeBusinessലോക സമ്ബന്നരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി

ലോക സമ്ബന്നരില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്ന് അദാനി

spot_img
spot_img

ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും സമ്ബന്നരുടെ പട്ടികയില്‍ ഇന്ത്യന്‍ ശതകോടീശ്വരന്‍ ഗൗതം അദാനി നാലാം സ്ഥാനത്തെത്തി.

മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സിനെ മറികടന്നാണ് അദാനി നാലാം സ്ഥാനം കൈയടക്കിയത്. മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ ഗേറ്റ്സ് തന്റെ സമ്ബാദ്യത്തില്‍ നിന്നും 20 ബില്യണ്‍ ഡോളര്‍ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതാണ് അദാനിയെ മുന്നേറാന്‍ സഹായിച്ചത്. ഇപ്പോള്‍ പട്ടികയില്‍ അദാനിക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ബില്‍ ഗേറ്റ്സ്.

ഫോര്‍ബ്സ് റിപ്പോര്‍ട്ട് പ്രകാരം 114 ബില്യണ്‍ ഡോളറിലധികമാണ് അദാനിയുടെ സമ്ബത്ത്. ബില്‍ ഗേറ്റ്സിന് നിലവില്‍ 102 ബില്യണ്‍ ഡോളറിന്റെ ആസ്തിയുണ്ട്. ബില്‍ & മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ബില്‍ ഗേറ്റ്സ് 20 ബില്യണ്‍ ഡോളര്‍ സംഭാവന നല്‍കാന്‍ തീരുമാനിച്ചത്. 230 ബില്യണ്‍ ഡോളര്‍ ആസ്തിയുള്ള എലോണ്‍ മസ്‌കാണ് ഫോര്‍ബ്സിന്റെ പട്ടികയിലെ ഏറ്റവും ധനികനായ വ്യക്തി. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments